
Malayalam Breaking News
ആരാണ് രണ്ടാമൂഴം സിനിമയാക്കുന്നത്? എം ടി യുടെ മകൾ മറുപടി പറയും!!!
ആരാണ് രണ്ടാമൂഴം സിനിമയാക്കുന്നത്? എം ടി യുടെ മകൾ മറുപടി പറയും!!!
Published on

ആരാണ് രണ്ടാമൂഴം സിനിമയാക്കുന്നത്? എം ടി യുടെ മകൾ മറുപടി പറയും!!!
ഒടിയൻ സിനിമയ്ക്കുശേഷം രണ്ടാമൂഴം ഉടൻ സംഭവിക്കുമോ എന്നാണ് മലയാളികൾ അന്വേഷിക്കുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം ഒടിയൻ ഏറെ ചർച്ചയായിരുന്നു. രണ്ടാമൂഴവും ശ്രീകുമാർ മേനോൻ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാറിന്റെ കയ്യിൽ നിന്നും തിരികെ ലഭിക്കാനായി രണ്ടാമൂഴത്തിന്റെ തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് രണ്ടാമൂഴം ആര് ചെയ്യുമെന്നതിനെപ്പറ്റി ചർച്ചയാവുന്നത്. ഇപ്പോൾ ഇതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് എം ഡി യുടെ മകളായ അശ്വതി നായർ.
രണ്ടാമൂഴം ആര് സിനിമയാക്കണമെന്ന കാര്യം തന്റെ അച്ഛന് തീരുമാനിക്കുമെന്ന് മകള്‍ അശ്വതി നായര്‍. രണ്ടാമൂഴം അച്ഛന്റെ സ്വപ്ന പദ്ധതിയാണെന്നും ഏറ്റവും മനോഹരമായി യാഥാര്‍ത്ഥ്യമാക്കുമെന്നും അശ്വതി ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചു. സിനിമയെ കുറിച്ച് അവകാശവാദങ്ങളുന്നയിക്കുന്നവര് കോടതിയലക്ഷ്യത്തെക്കുറിച്ച് ഓര്‍ക്കണമെന്നും ആര്‍ക്കും രണ്ടാമൂഴത്തിന് അവകാശവാദം ഉന്നയിക്കാനാവില്ലെന്നും അശ്വതി പറയുന്നു.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
പത്ര മാധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നതിനെ തുടര്‍ന്ന് ഫോണ്ലൂടെയും നേരിട്ടും നിരവധി പേര് ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നില നില്ക്കുന്ന ഒരു വിഷയത്തില്‍ ഞങ്ങള്‍ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന് ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന് തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. … അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങള്‍ നല്കുന്ന സ്നേഹത്തിന് നന്ദി.
aswathi’s post about randamoozham
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...