രജനീകാന്ത് നായകനായി എത്തുന്ന പേട്ടയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. രജനിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടത്. തലൈവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടീസര്‍ ഇറക്കിയിരിക്കുന്നത്. കിടിലന്‍ ലുക്കില്‍ രണ്ടു ഗെറ്റപ്പിലായാണ് രജനി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചതും വിജയ് സേതുപതിയാണ്.
കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തില്‍ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന് ആചാരി, മാളവിക തുടങ്ങിയവര്‍ രജനിക്കൊപ്പം അണിനിരക്കും. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറും ഉടന്‍ തന്നെ പുറത്ത് വിടും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...