മാർച്ചിൽ റിലീസ് ചെയ്യുന്ന ലൂസിഫർ ടീസർ എന്തിനു സാത്താന്റെ ദിവസമായ 13 നു പുറത്തു വിടുന്നു ?
സിനിമയുടെ തിരഞ്ഞെടുപ്പിൽ വ്യത്യസ്തതക്ക് മുൻഗണന നൽകുന്ന ആളാണ് പൃഥ്വിരാജ് . ഒരു സിനിമയിലും പ്രമേയപരമായി എന്തെങ്കിലും പ്രത്യേകതകൾ കാണും. ഇപ്പോൾ താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ ടീസർ നാളെ പ്രേക്ഷകാറിലേക്ക് എത്തിക്കുമ്പോളും ഒരു പ്രത്യേകത അറിഞ്ഞോ അറിയാതെയോ പൃഥ്വിരാജ് സൂക്ഷിച്ചിരിക്കുന്നു.
മാർച്ചിൽ റിലീസ് ചെയുന്ന ഒരു ചിത്രത്തിന് ഇത്ര നേരത്തെ അതും ഷൂട്ടിംഗ് കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളിൽ ടീസർ എത്തുന്നത് മാത്രമല്ല പ്രത്യേകത , അത് റിലീസ് ചെയ്യുന്ന തീയതിയിലുമുണ്ട്. ഡിസംബർ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതെന്നു വേണം കരുതാൻ.
13 പൊതുവെ ഒരു പ്രശ്ന സംഖ്യാ ആണ്. എന്നാൽ അതിനു മറ്റൊരു വശം കൂടിയുണ്ട്. 13/12/2018 എന്ന തീയതിയിലെ 13–ഉം 18–ഉം മാത്രമെടുക്കുക. ലൂസിഫർ എന്ന പേര് പരാമർശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13–ാം അധ്യായത്തിലെ 18–ാം വാക്യം ഇങ്ങനെയാണ്.‘ഉൾക്കാഴ്‌ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. 666 ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.’
ഈ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കിൽ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡർ കാറിന്റെ നമ്പർ KLT 666 ആണ്. ടീസർ റിലീസ് അറിയിച്ച പോസ്റ്ററിലും ഇൗ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇൗ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും ഒക്കെ പരസ്പരപൂരകമായി ബന്ധപ്പെട്ടു കിടക്കുന്നു. അപ്പോഴും ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടാണ് ഡിസംബർ 13–ന് തന്നെ ടീസർ പുറത്തിറക്കാൻ അണിയറക്കാർ തീരുമാനിച്ചത് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ ഇത്തരത്തിൽ ഒരു സാധ്യതയും അവർ ചിന്തിച്ചിരിക്കാം.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരിക്കുന്നു. പ്രതിക്ക്...
ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾപുറത്തുവരുന്നത്. സിനിമ ടെലിവിഷൻ താരം നടി സുബി സുരേഷ് അന്തരിച്ചു. കരൾ സംബദ്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു....