
Malayalam Breaking News
” ഇതൊക്കെ കണ്ടിട്ട് എനിക്ക് അനുമോളോട് അസൂയ തോന്നുന്നു ” – ദുൽഖർ സൽമാൻ
” ഇതൊക്കെ കണ്ടിട്ട് എനിക്ക് അനുമോളോട് അസൂയ തോന്നുന്നു ” – ദുൽഖർ സൽമാൻ
Published on

By
” ഇതൊക്കെ കണ്ടിട്ട് എനിക്ക് അനുമോളോട് അസൂയ തോന്നുന്നു ” – ദുൽഖർ സൽമാൻ
അഭിനയം മാത്രം എന്ന സങ്കല്പത്തിൽ നിന്നും മാറി എന്തൊക്കെയാണോ ആഗ്രഹങ്ങൾ അതൊക്കെ സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങുന്നവരാണ് മലയാള നടിമാർ . ഹണി റോസ് ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ നടി അനുമോൾ ട്രാവൽ വീഡിയോ ചാനൽ ആണ് ആരംഭിച്ചിരിക്കുന്നത് .
ദുൽഖർ സൽമാനാണു അനുമോളുടെ ചാനൽ യുട്യൂബ് വഴി പ്രകാശനം ചെയ്തത് . അനുമേളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയ തോന്നുന്നെന്ന് നടന് ദുല്‍ഖര്‍ സല്മാന്. ‘അനുമോളുടെ യൂട്യുബ് ചാനലായ അനുയാത്രയുടെ ടൈറ്റില്‍ ലോഗോ ഇന്ന് ലോഗിന്‍ ചെയ്യുകയാണ്. എന്റെ വലിയൊരു ആഗ്രഹമാണ് ഇത്തരമൊരു ചാനല്‍ ചെയ്യാനൊക്കെ. കൂടുതല്‍ യാത്ര ചെയ്യാന്‍ അതും ഒരു കാരണമാകുമല്ലോ.
അനുവിന്റെ വീഡിയോകള്‍ കണ്ട് ഞാന്‍ വളരെ അസൂയപ്പെട്ടിരിക്കുകയാണ്. വളരെ നന്നായി വീഡിയോസ് അവതരിപ്പിച്ചിരിക്കുന്നു. അനുമോള്‍ സംസാരിക്കുമ്ബോഴും തന്റെ നാടിനെ കുറിച്ചും യാത്രകളെ കുറിച്ചും പറയാറുണ്ട്. ഈ വീഡിയോസ് എല്ലാം അതുപോലെ തന്നെയുണ്ട്’ അനുമോള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ പറഞ്ഞു.
അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ടൈറ്റില്‍ രൂപവത്കരിച്ചിരിക്കുന്നത്. നൃത്തം മുതല്‍ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്. യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തം ഏറെ പ്രശസ്തമാണ്. ഈ സാഹചര്യത്തിലാണ് അനുയാത്ര എന്ന യൂട്യൂബ് ചാനലുമായി അനുമോള്‍ രംഗ പ്രവേശം നടത്തിയിരിക്കുന്നത്.
dulquer salmans comment about anumol’s travel video channel
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...