
Malayalam Breaking News
ഒടിയൻ കാണാൻ താൽപര്യമറിയിച്ച് അക്ഷയ് കുമാറും !! മോഹൻലാലിനെ കുറിച്ചുള്ള അക്ഷയ്യുടെ കമന്റും വൈറൽ…
ഒടിയൻ കാണാൻ താൽപര്യമറിയിച്ച് അക്ഷയ് കുമാറും !! മോഹൻലാലിനെ കുറിച്ചുള്ള അക്ഷയ്യുടെ കമന്റും വൈറൽ…
Published on

ഒടിയൻ കാണാൻ താൽപര്യമറിയിച്ച് അക്ഷയ് കുമാറും !! മോഹൻലാലിനെ കുറിച്ചുള്ള അക്ഷയ്യുടെ കമന്റും വൈറൽ…
മോഹൻലാലിന്റെ ഒടിയൻ ഡിസംബർ 14ന് തിയ്യേറ്ററുകളിൽ എത്തുകയാണ്. 3 ഭാഷകളിലായി നാലായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ സിനിമ പ്രേമികൾക്കെല്ലാം ഉള്ളത്. ഒരുപാട് സെലിബ്രിറ്റികൾ ചിത്രം ആദ്യദിനം തന്നെ പോയി കാണും എന്നറിയിച്ചിരുന്നു.
ഇപ്പോഴിതാ അക്ഷയ് കുമാറും ഒടിയൻ ആദ്യ ദിവസം കാണണം എന്ന ആഗ്രഹം അറിയിച്ചിരിക്കുകയാണ്. പ്രിയദർശൻ വഴിയാണ് അക്ഷയ് കുമാർ ഈ ആഗ്രഹം മോഹൻലാലിനെ അറിയിച്ചത് എന്നറിയുന്നു. സിനിമയെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ശ്രദ്ധിച്ചിരുന്നുവെന്നാണ് അക്ഷയ് പറയുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് പീറ്റർ ഹെയ്നിനോട് അക്ഷയ് ചോദിച്ചെന്നും പറയപ്പെടുന്നു.
അവസാനത്തെ 20 മിനുട്ട് നീണ്ടു നിൽക്കുന്ന ഗംഭീര ക്ലൈമാക്സിനെ കുറിച്ചറിഞ്ഞ അക്ഷയ് കുമാർ അത് മോഹൻലാലിന് മാത്രമേ സാധിക്കൂ എന്നാണത്രെ പറഞ്ഞത്. തന്റെ കുടുംബത്തിനൊപ്പം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 2.0 കാണാനായി പോയ മോഹൻലാൽ ചിത്രം ഗംഭീരമായെന്ന് അക്ഷയ് കുമാറിനെ വിളിച്ചറിയിക്കുകയും ചെയ്തിട്ടുണ്ട്.
Akshay Kumar about Odiyan and Mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...