2.0 യിലെ ഷാജോണിന്റെ പ്രകടനം കയ്യടിച്ച് തമിഴ് പ്രേക്ഷകർ !! ഇനി മറ്റു ഭാഷകളിലും ഷാജോണിന് തിരക്കേറും….
കലാഭവൻ ഷാജോൺ ഒരു മികച്ച നടനാണെന്ന് മലയാളികൾക്കറിയാം. ക്യാരക്ടർ റോളുകളിലും, വില്ലൻ വേഷങ്ങളിലും ഹാസ്യ കഥാപാത്രങ്ങളായുമെല്ലാം ഷാജോണിന്റെ മികച്ച പ്രകടനം മലയാള പ്രേക്ഷകർ കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ തമിഴ് പ്രേക്ഷകരും അത് അംഗീകരിച്ചിരിക്കുന്നു. 2.0 യിലെ തന്റെ കിടിലൻ വേഷത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും ഒരുപാട് ആരാധകരെ കലാഭവൻ ഷാജോൺ സൃഷ്ടിച്ചിരിക്കുന്നു.
ശങ്കറിന്റെ ഏതൊരു സിനിമ എടുത്താലും അതിലൊരു മലയാളി ഉണ്ടാകാറുണ്ട്. എന്തിരനിൽ കലാഭവൻ മാണി ആയിരുന്നു അഭിനയിച്ചത്. ഐ യിൽ സുരേഷ് ഗോപി വില്ലനായാണ് എത്തിയത്. ഇത്തവണ നറുക്ക് വീണത് കലാഭവൻ ഷാജോണിനാണ്. ദൃശ്യം പോലുള്ള സിനിമകളിലെ ഷാജോണിന്റെ മികച്ച പ്രകടനം കണ്ടാണ് ശങ്കർ തന്റെ സിനിമയിലേക്ക് ഷാജോണിനെ വിളിക്കുന്നത്.
ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ആ വേഷത്തിനോട് ഷാജോൺ നീതി പുലർത്തി എന്ന് തന്നെയാണ് പ്രേക്ഷകരും പറയുന്നത്. മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ ഇനി തമിഴിൽ ഷാജോണിന് തിരക്കേറാനുള്ള സാധ്യതയും ഉണ്ട്. ഇപ്പോൾ തന്നെ ഒരുപാട് തമിഴ് സിനിമകളിൽ നിന്ന് ഷാജോണിന് വിളി വരുന്നുണ്ട്. നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് ഷാജോൺ പറയുന്നത്.
Shajon’s character in 2.0 getting excellent reports
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...