Actor
ദുഷ്ടാ… എന്നെ വെടിവെച്ചുകൊന്നിട്ട് നിന്നുചിരിക്കുന്നോ; കമന്റുമായി കലാഭവന്‍ ഷാജോണ്‍
ദുഷ്ടാ… എന്നെ വെടിവെച്ചുകൊന്നിട്ട് നിന്നുചിരിക്കുന്നോ; കമന്റുമായി കലാഭവന്‍ ഷാജോണ്‍
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം നടന്‍ ബൈജു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് നടന്‍ കലാഭവന്‍ ഷാജോണ്‍ നല്‍കിയ രസകരമായ കമന്റ് ശ്രദ്ധേയമാകുകയാണ്.
പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്ത് എമ്പുരാന്റെ സെറ്റില്‍ നില്‍ക്കുന്ന ചിത്രമാണ് ബൈജു പോസ്റ്റ് ചെയ്തത്. ഇതിനുതാഴെ വന്ന കമന്റുകളില്‍ ഏറ്റവും ശ്രദ്ധേയം നടന്‍ കലാഭവന്‍ ഷാജോണിന്റേതായിരുന്നു. ദുഷ്ടാ… എന്നെ വെടിവെച്ചുകൊന്നിട്ട് നിന്നുചിരിക്കുന്നോ എന്നായിരുന്നു ആ കമന്റ്. ഇതിന് ബൈജു ഒരു മറുപടിയും ഇട്ടിട്ടുണ്ട്.
2019ല്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായാണ് ബൈജു എത്തിയത്. ഇതേ കഥാപാത്രമായിത്തന്നെയാണ് എമ്പുരാനിലും ബൈജു എത്തുക. അലോഷി എന്ന രാഷ്ട്രീയക്കാരനായാണ് കലാഭവന്‍ ഷാജോണ്‍ ലൂസിഫറില്‍ എത്തിയത്.
ചിത്രത്തിന്റെ അവസാന ഭാഗത്ത് ബൈജുവിന്റെ കഥാപാത്രം അലോഷിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ രംഗത്തില്‍ ബൈജു പറഞ്ഞ ‘ഒരു മര്യാദയൊക്കെ വേണ്ടടേ’ എന്ന ഡയലോഗ് പിന്നീട് തരംഗമായി മാറി.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മാണ പങ്കാളിയാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്‍’. മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.