” ഇതാണ് എന്നേക്കാൾ പത്തുവയസിനു ഇളയ ഭർത്താവ് ” – വിവാഹിതയായി രണ്ടു വർഷത്തിന് ശേഷം ഭർത്താവിനെ പരിചയപ്പെടുത്തി ഊർമിള
ബോളിവുഡ് സിനിമയിൽ ഒരു സമയത്ത് സജീവമായിരുന്ന നടിയാണ് ഊർമിള. സജീവം എന്ന് പറഞ്ഞാൽ പോരാ ,അത്രയധികം നിറഞ്ഞു നിൽക്കുകയായിരുന്നു ഊർമിള.നാല്പത്തിരണ്ടാം വയസിലാണ് ഊർമിള വിവാഹിതയാകുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ ആളെയാണ് ഊർമിള വിവാഹം ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പിന്നിട്ടിട്ടും പൊതുപരിപാടികളിലോ അഭിമുഖങ്ങളിലോ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
രണ്ടുപേരുടെയും പ്രായവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാധുരി എന്ന മറാഠി സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ ഊര്‍മിള തന്നെ തന്റെ ഭര്‍ത്താവിനെ വേദിയിലേയ്ക്കു ക്ഷണിച്ച് പരിചയപ്പെടുത്തുകയുണ്ടായി. മൊഹ്സിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മാധുരി. സൊണാലി കുല്‍ക്കര്‍ണിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.
വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാനായിരുന്നു ഊര്‍മിളയുടെ തീരുമാനം. രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായികായിരുന്നു ഊര്‍മിള. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ താരം തിളങ്ങി. രംഗീല, സത്യ, പ്യാര് തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നായിക മലയാളത്തില്‍ ‘തച്ചോളി വര്‍ഗീസ് ചേകവറി’ല്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...