Connect with us

അന്ന് അല്പനേരം എന്റെ ഫോക്കസ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്റെ ചിത്രത്തില്‍ ഒരു പൂമാലയും ചാര്‍ത്തി നടിയുടെ ഓര്‍മ്മയ്ക്ക് എന്ന് ആദ്യം കൊടുക്കേണ്ടി വന്നേനെ.’; ഊര്‍മ്മിള മണ്ഡോദ്കര്‍ പറയുന്നു !

Bollywood

അന്ന് അല്പനേരം എന്റെ ഫോക്കസ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്റെ ചിത്രത്തില്‍ ഒരു പൂമാലയും ചാര്‍ത്തി നടിയുടെ ഓര്‍മ്മയ്ക്ക് എന്ന് ആദ്യം കൊടുക്കേണ്ടി വന്നേനെ.’; ഊര്‍മ്മിള മണ്ഡോദ്കര്‍ പറയുന്നു !

അന്ന് അല്പനേരം എന്റെ ഫോക്കസ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്റെ ചിത്രത്തില്‍ ഒരു പൂമാലയും ചാര്‍ത്തി നടിയുടെ ഓര്‍മ്മയ്ക്ക് എന്ന് ആദ്യം കൊടുക്കേണ്ടി വന്നേനെ.’; ഊര്‍മ്മിള മണ്ഡോദ്കര്‍ പറയുന്നു !

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് ഊര്‍മ്മിള മണ്ഡോദ്കര്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ സജീവമായിരുന്ന താരത്തിന്റെ ഡാന്‍സ് നമ്പരുകളാണ് ഇന്നും പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ചൈന ഗേറ്റിലെ ചമ്മ ചമ്മ എന്ന ഗാനം ഊര്‍മ്മിളയ്ക്ക് നേടിക്കൊടുത്ത പ്രസിദ്ധി വളരെ വലുതായിരുന്നു. ഇന്ത്യ മുഴുവന്‍ ചുവടുവെച്ച തൊണ്ണൂറുകളിലെ ഹിറ്റ് ഗാനമായിരുന്നു അത്. 1998-ല്‍ റിലീസായ ചൈന ഗേറ്റില്‍ ഓംപുരി, അമരീഷ് പുരി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്.
ചിത്രത്തിലെ ഗാനരംഗം പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു താരത്തിന്റെ വേഷവിധാനവും. കാണുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല അത്രയും ആഭരണങ്ങളും ഹെവി മേക്കപ്പും വസ്ത്രങ്ങളും ധരിച്ചുള്ള ഗാനരംഗത്തിന്റെ ചിത്രീകരണം.

അടുത്തിടെ ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം ആ സിനിമയെക്കുറിച്ചും ഗാനരംഗത്തെക്കുറിച്ചും വാചാലയായി. പാട്ടിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി ആദ്യം ഞാന്‍ വേഷങ്ങളും ആഭരണങ്ങളുമെല്ലാം ധരിച്ച് ഒരു ലുക്ക് ടെസ്റ്റ് നടത്തി നോക്കിയിരുന്നു. അപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ രാജ് കുമാര്‍ സന്തോഷി തനിക്ക് ധരിച്ച് ഡാന്‍സ് ചെയ്യാന്‍ സാധിക്കുമോ എന്നും വേണമെങ്കില്‍ കുറച്ചു ആഭരണങ്ങള്‍ മാറ്റാമെന്നും പറഞ്ഞിരുന്നു.പക്ഷെ, ഞാന്‍ സമ്മതിച്ചില്ല, ആഭരണങ്ങള്‍ മാറ്റിയാല്‍ ഇപ്പോഴുള്ള ഭംഗി നഷ്ടപ്പെടുമായിരുന്നു എന്റെ അഭിപ്രായം. ഞാന്‍ അതേക്കുറിച്ച് കൂടുതല്‍ ചിന്തിച്ചില്ല എന്നതാണ് സത്യം.

ഞാന്‍ പറഞ്ഞതുപ്രകാരമാണ് സംവിധായകന്‍ അങ്ങനെ തീരുമാനിച്ചത്. മറ്റൊന്നുകൂടി എന്നോട് പറഞ്ഞു, സെറ്റില്‍ വന്നശേഷം ഇതേലുക്ക് തന്നെ തുടരുമെന്നും യാതൊരു കാരണവശാലും മാറ്റില്ലെന്നും.

എന്നാല്‍ പിന്നീട് ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് ചെന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായത്. അത്രയും ആഭരണങ്ങളും വസ്ത്രവും ധരിച്ച് ഞാന്‍ സ്റ്റെപ്പുകളൊന്നും നേരത്തെ ചെയ്തു നോക്കിയിരുന്നില്ല.

അതുകൊണ്ട് സെറ്റിലെത്തിയപ്പോള്‍ നന്നേ കഷ്ടപ്പെട്ടു. കണ്ണാടിയിലേക്ക് നോക്കുമ്പോള്‍ പോലും ആഭരണങ്ങള്‍ എന്റെ മുഖത്തടിക്കുകയായിരുന്നു. എന്തിനധികം പറയുന്നു നാല് ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ദേഹത്തെല്ലാം മുറിവുകളായി എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
സമാനമായ മറ്റൊരനുഭവത്തെക്കുറിച്ചും താരം വാചാലയാകുന്നു. രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം രംഗീലയിലെ തന്‍ഹ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അത്.

കടലിലെ പാറക്കെട്ടുകളുടെ മുകളില്‍ നിന്നുള്ള രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. പിന്നില്‍ ചീറിയടിക്കുന്ന കടലായിരുന്നു പശ്ചാത്തലം. ആ സമയം വേലിയേറ്റമായിരുന്നു. സ്‌ക്രീനില്‍ ഏറ്റവും മികച്ചതാകാന്‍ വേണ്ടിയായിരുന്നു ആ സമയം തിരഞ്ഞെടുത്തത്.

ഡാന്‍സ് ചെയ്യുന്നതിനിടെ ഇടയ്ക്ക് തിരകള്‍ക്കിടയില്‍ പെട്ട് എന്റെ കാല്‍വിരലുകള്‍ പാറക്കെട്ടുകളില്‍ കുടുങ്ങിപ്പോയിരുന്നു. ക്യാമറയും ഷൂട്ടിങ്ങ് സംഘവുമെല്ലാം അര കിലോമീറ്റര്‍ ദൂരത്തിലായിരുന്നു.

കടലിരമ്പത്തില്‍ എനിക്ക് പാട്ടു പോലും നേരാംവണ്ണം കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. പാട്ടിനനുസരിച്ചായിരുന്നില്ല ആ സമയം ഞാന്‍ ചുവടുവെച്ചത്. അന്ന് അല്പനേരം എന്റെ ഫോക്കസ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്റെ ചിത്രത്തില്‍ ഒരു പൂമാലയും ചാര്‍ത്തി നടിയുടെ ഓര്‍മ്മയ്ക്ക് എന്ന് ആദ്യം കൊടുക്കേണ്ടി വന്നേനെ.’ ഊര്‍മ്മിള പറയുന്നു.

More in Bollywood

Trending

Recent

To Top