
Malayalam Articles
രണ്ടാമൂഴം മമ്മൂട്ടി കൊണ്ടുപോയാൽ കർണ്ണൻ മോഹൻലാലിന് !! സംവിധായകന്റെ വെളിപ്പെടുത്തൽ…
രണ്ടാമൂഴം മമ്മൂട്ടി കൊണ്ടുപോയാൽ കർണ്ണൻ മോഹൻലാലിന് !! സംവിധായകന്റെ വെളിപ്പെടുത്തൽ…
Published on

രണ്ടാമൂഴം മമ്മൂട്ടി കൊണ്ടുപോയാൽ കർണ്ണൻ മോഹൻലാലിന് !! സംവിധായകന്റെ വെളിപ്പെടുത്തൽ…
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മോഹൻലാലിനെ നായകനാക്കി ആയിരം കോടി ബജറ്റിൽ വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം നടക്കുമോ ഇല്ലയോ എന്ന സംശയം നിലനിക്കുന്ന സമയമാണിപ്പോൾ. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്റെ ഭാവി തിരക്കഥ തിരിച്ചു കിട്ടാനായി എം.ടി വാസുദേവൻ നായർ കോടതിയിൽ പോയതോടെ കുഴഞ്ഞു മറിയുകയായിരുന്നു. ഇതിനിടെ മമ്മൂട്ടിയെ നായകനാക്കി എം.ടി – ഹരിഹരൻ ടീം രണ്ടാമൂഴം ഒരുക്കും എന്നും വാർത്തകൾ വന്നിരുന്നു.
രണ്ടാമൂഴം കൈവിട്ട പോയാൽ പോലും മോഹൻലാലിന് ലഭിക്കാൻ പോകുന്നത് മറ്റൊരു ഇതിഹാസ കഥാപാത്രത്തിന്റെ വേഷമാണ്, കർണ്ണൻ. മമ്മൂട്ടിയിൽ നിന്ന് പ്രിത്വിരാജിലേക്കും ശേഷം വിക്രമിലേക്കും വഴിമാറിയ സൂര്യ പുത്രന്റെ വേഷത്തിൽ മോഹൻലാലിനെ കാണാൻ കഴിയും എന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നത്.
ഒരുപാട് ബിഗ്ബജറ്റ് ചിത്രങ്ങളാണ് മോഹൻലാലിൻറെ കയ്യിലുള്ളത് ആ കൂട്ടത്തിലേക്ക് കർണ്ണനും എത്തുന്നു എന്നാണ് സൂചനകൾ. പ്രിത്വിരാജിനെ നായകനാക്കി ആർ.എസ് വിമൽ കർണൻ ഒരുക്കാൻ ഒരുങ്ങിയെകിലും ബജറ്റ് ഒരു മലയാള സിനിമക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാൽ അത് നടക്കാതെ പോകുകയായിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി പി.ശ്രീകുമാറിന്റെ രചനയിൽ മധുപാൽ സംവിധാനം ചെയ്യുന്ന കർണന്റെ കാര്യവും ഇപ്പോൾ ത്രിശങ്കുവിലാണ് എന്നറിയുന്നു.
മമ്മൂട്ടിയേക്കാൾ മുൻപ് കർണ്ണന്റെ തിരക്കഥ കേട്ടതും കർണ്ണനാകാൻ താല്പര്യം പ്രകടിപിച്ചതും മോഹൻലാൽ ആണെന്ന് പി. ശ്രീകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതോടെ ചിത്രം മോഹൻലാലിലേക്ക് വീണ്ടും എത്തുമോ എന്ന സംശയത്തിലാണ് ആരാധകർ.
മമ്മൂട്ടി ഒരുപാട് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നതും, അതെല്ലാം ഷൂട്ട് ചെയ്ത തീരാൻ ഒരുപാട് സമയമെടുക്കും എന്നതും ഇതിന് കാരണമായി പറയപ്പെടുന്നു. രണ്ടാമൂഴം കയ്യിൽ നിന്ന് വഴുതി പോയതിന് പകരം കർണ്ണൻ എന്ന ചിത്രം അഭിനയിക്കാൻ മോഹൻലാൽ താല്പര്യം പ്രകടിപ്പിച്ചാൽ ഒരു പക്ഷെ കാര്യങ്ങൾ മാറി മാറിയും. മലയാളത്തിന് പുറമെ അന്യഭാഷാ ബോക്സോഫീസിൽ മോഹൻലാലിനുള്ള മുൻതൂക്കവും മറ്റൊരു കാരണമാണ്. എന്നാൽ മമ്മൂട്ടി ഏത് സമയത്തും ഈ സിനിമക്കായി ഡേറ്റ് തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും പി. ശ്രീകുമാർ പറയുന്നു.
Mohanlal to act as Karnan
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില് വെെറല് ആകുന്നത്....