
Malayalam Breaking News
കാട്ടിൽ വെച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമം; യുവതി മരിച്ചു !! മൃതദേഹം ഉപേക്ഷിച്ച് കാമുകന് മുങ്ങി…
കാട്ടിൽ വെച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമം; യുവതി മരിച്ചു !! മൃതദേഹം ഉപേക്ഷിച്ച് കാമുകന് മുങ്ങി…
Published on

കാട്ടിൽ വെച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമം; യുവതി മരിച്ചു !! മൃതദേഹം ഉപേക്ഷിച്ച് കാമുകന് മുങ്ങി…
കാട്ടിൽ വച്ച് ഗർഭം അലസിപ്പിക്കാനുളള ശ്രമത്തിനിടെ മുസാഫർ നഗറിൽ യുവതി മരിച്ചു. യുവതി മരിച്ചതോടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കാമുകനെ പൊലീസ് പിടികൂടി. സെപ്റ്റംബർ 18ന് മുസാഫർ നഗറിനടുത്തുള്ള ഒരു കാട്ടിൽ വച്ചാണ് അസ്മിൻ എന്ന യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അസ്മിന്റെ കാമുകന് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാമുകിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഹുസൈനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെനാളായി 18കാരിയായ അസ്മിനുമായി ഹുസൈൻ പ്രണയത്തിലായിരുന്നു. അസ്മിൻ ഹുസൈനിൽ നിന്ന് ഗർഭിണിയായതോടെ ഏതു വിധേയനെയും ഗർഭം അലസിപ്പിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
ഇരുവരും ചേർന്ന് ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ അസ്മിൻ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ഹുസൈൻ അടുത്തുള്ള കാട്ടിൽ ഉപേഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സുധീർ കുമാർ വ്യക്തമാക്കി. ഇയാൾക്കെതിരെ ഐപിസി 3040-എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
Case against man in lover’s death
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...