
Malayalam Breaking News
” അതോടെ 16 വര്‍ഷം നീണ്ട ദാമ്പത്യം ഞങ്ങൾ അവസാനിപ്പിച്ചു ” – മനസ് തുറന്നു ആമിർ ഖാൻ
” അതോടെ 16 വര്‍ഷം നീണ്ട ദാമ്പത്യം ഞങ്ങൾ അവസാനിപ്പിച്ചു ” – മനസ് തുറന്നു ആമിർ ഖാൻ
Published on

By
” അതോടെ 16 വര്‍ഷം നീണ്ട ദാമ്പത്യം ഞങ്ങൾ അവസാനിപ്പിച്ചു ” – മനസ് തുറന്നു ആമിർ ഖാൻ
റീന ദത്തയുമായുള്ള ആമിർ ഖാന്റെ വിവാഹജീവിതം പതിനാറു വര്‍ഷം നീണ്ടു നിന്ന ഒന്നാണ് . 1986ൽ വിവാഹിതരായ ഇവർ 2002 ലാണ് വിവാഹ മോചിതരാകുന്നത് . അതിനു ശേഷം 2005 ൽ ആമിർ ഖാൻ കിരൺ റാവുവിനെ വിവാഹം ചെയ്തു. തന്റെ ആദ്യ വിവാഹത്തെ പറ്റി മനസ് തുറക്കുകയാണ് ആമിർഖാൻ .
റീനയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് കിരണ്‍ റാവുവിനെ ആമിര്‍ ഖാന് വിവാഹം ചെയ്യുന്നത്. ആ തീരുമാനമെടുത്തത് ഏറെ വിഷമത്തോടെയാണെന്ന് പറയുകയാണ് ആമിര്‍ ഖാന്.
16 വര്‍ഷമാണ് ഞാനും റീനയും ഒരുമിച്ച് ജീവിച്ചത്. വേര്‍പിരിയാന്‍ എടുത്ത തീരുമാനം എനിക്ക് മാത്രമല്ല റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നല്‍കുന്നതായിരുന്നു. പക്ഷേ ഞങ്ങള്‍ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയില്‍ അതിനെ കൈകാര്യം ചെയ്തു. വിവാഹ മോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്നേഹം നഷ്ടപ്പെട്ടുവെന്നോ അര്‍ത്ഥമില്ല. അവള് ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്, ആമിര്‍ പറഞ്ഞു.
16 വര്‍ഷം അവള്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാന്‍ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങള്‍ വിവാഹിതരായത്. എന്നിട്ടും ഞാന്‍ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നല്കി, ആമിര്‍ വ്യക്തമാക്കി. 1986 ലായിരുന്നു ആമിര്‍ഖാനും റീനയുമായുളള വിവാഹം. 2002 ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്. 2005 ലാണ് കിരണ്‍ റാവുവുമായുളള ആമിറിന്റെ വിവാഹം. ഈ ബന്ധത്തില്‍ ആസാദ് റാവു ഖാന് എന്നൊരു മകനുണ്ട്.
aamir khan about first marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...