“രണ്ടുവർഷം മുൻപുള്ള ആ അറസ്റ്റ് എന്നെയും ഭർത്താവിനെയും പലതും പഠിപ്പിച്ചു ” – സീരിയലിലേക്ക് എത്തിയ നായിക ധന്യ മേരി വർഗീസ്
മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ധന്യ മേരി വർഗീസ് . വിവാഹ ശേഷം ആര് വര്ഷങ്ങളോളം ധന്യ വെള്ളിത്തിരയിൽ നിന്നും മാറി നിന്നു. ഇതിനിടയിൽ ധന്യ വാർത്തകളിൽ നിറഞ്ഞത് ഒരു അറസ്റ്റിലൂടെയാണ്. ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം അറസ്റ്റിലായ ധന്യ പിന്നീട് സിനിമകളിൽ ഭാഗമായില്ല . ഇപ്പോൾ സീതാക്കല്യാണം എന്ന സീരിയലിലൂടെ ധന്യ വീണ്ടും സജീവമാകുകയാണ്.
അന്ന് സിനിമയിൽ കണ്ടു പരിചയമുള്ള കുസൃതിക്കാരിയല്ല ധന്യ ഇപ്പോൾ. കൂടുതൽ പാകതയും കാര്യഗൗരവവുമുള്ള ആളായി മാറി. അതിന്റെ കാരണം ധന്യ തന്നെ പറയുന്നു. രണ്ടു വര്ഷം മുൻപ് നടന്ന തട്ടിപ്പു കേസും അറസ്റ്റും ജീവിതം തന്നെ മാറ്റിമറിച്ചതായി ധന്യ പറയുന്നു.
” എങ്ങനെ ഒറ്റരാത്രികൊണ്ട് എല്ലാം മാറിമറിയുമെന്നു എന്റെ ജീവിതമെന്നെ പഠിപ്പിച്ചു. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോൾ ഞാൻ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാൻ ശ്രമിക്കുന്നു .രണ്ടു വര്ഷങ്ങള്ക്കു മുൻപ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു .പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു .
ഞാനൊരു സാധാരണ കുടുംബത്തിലെ ആളാണ് . എന്റെ ഭർത്താവ് ജോണിന്റെത് ബിസിനെസ്സ് കുടുംബമാണ്. എനിക്ക് ബിസിനസിനെ കുറിച്ച് ഒന്നുമറിയില്ല. പക്ഷെ ഭർത്താവിനെ പോലെ അദ്ദേഹത്തിന്റെ കുടുംബത്തെ ഞാനും സഹായിക്കാൻ ശ്രമിച്ചു. ആ സമയത്തുണ്ടായ മോശം അനുഭവം ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നു പഠിപ്പിച്ചു. എന്നെ പോലെ ഭർത്താവും അതിൽ നിന്നും പലതും പഠിച്ചു”- ധന്യ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...