
Malayalam Breaking News
പതിനേഴുകാരനെ ബലാത്സംഗം ചെയ്തു !! ബാംഗ്ലൂരിൽ വീട്ടമ്മ അറസ്റ്റിൽ…
പതിനേഴുകാരനെ ബലാത്സംഗം ചെയ്തു !! ബാംഗ്ലൂരിൽ വീട്ടമ്മ അറസ്റ്റിൽ…
Published on

പതിനേഴുകാരനെ ബലാത്സംഗം ചെയ്തു !! ബാംഗ്ലൂരിൽ വീട്ടമ്മ അറസ്റ്റിൽ…
പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ബെംഗലുരു ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്.
ഒക്ടോബര്‍ 24ന് ഭാര്യയെ കാണാനില്ലെന്ന് കുടിവെള്ള വ്യാപാരിയായ ഭര്‍ത്താവ് നല്കിയ പരാതി അന്വേഷിക്കുന്നതിടെയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഒന്നര ലക്ഷം രൂപയോടെയാണ് വീട്ടമ്മയെ കാണാതായതെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മേശപ്പുറത്ത് നിന്ന് വീട്ടമ്മയുടെ ചിത്രം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
ഇരുവര്‍ക്കുമായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കി. വീട്ടമ്മയും കുട്ടിയും വിശാഖപട്ടണത്തെത്തിയതായി പൊലീസ് കണ്ടെത്തി. പക്ഷേ പൊലീസിന് പിടിയിലാകുന്നതിന് മുൻപ് വീട്ടമ്മ കുട്ടിയുമായി വിശാഖപട്ടണത്ത് നിന്ന് മുങ്ങി.
അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് പിന്നീട് പതിനേഴുകാരനെ വേളാങ്കണ്ണിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് രക്ഷിക്കുന്നത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നുള്ള അന്വേഷണമാണ് വീട്ടമ്മയെ പിടികൂടാന്‍ സഹായിച്ചത്. വിശാഖപട്ടണത്ത് നിന്ന് ഇവര്‍ നെല്ലൂരും പിന്നീട് മഹാബലിപുരത്തെത്തിയെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പതിനേഴുകാരന് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വീട്ടമ്മയ്ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്ബ് വിവാഹിതയായ യുവതിയ്ക്ക് കുട്ടികള്‍ ഇല്ല. എന്നാല്‍ പതിനേഴുകാരനുമായി ദീര്‍ഘ നാളായുള്ള പ്രണയത്തിലാണെന്നാണ് വീട്ടമ്മയുടെ അവകാശ വാദം.
Housewife arrested in Banglore
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...