
Malayalam Articles
പേർളിക്കും വിൻസിക്കും ശേഷം കൃഷ്ണ ദിയ !! ചാനൽ റേറ്റിംഗ് ഉയർത്തി മറ്റൊരു താരം കൂടി…
പേർളിക്കും വിൻസിക്കും ശേഷം കൃഷ്ണ ദിയ !! ചാനൽ റേറ്റിംഗ് ഉയർത്തി മറ്റൊരു താരം കൂടി…
Published on

പേർളിക്കും വിൻസിക്കും ശേഷം കൃഷ്ണ ദിയ !! ചാനൽ റേറ്റിംഗ് ഉയർത്തി മറ്റൊരു താരം കൂടി…
ഒരു കാലത്ത് മലയാളം ടെലിവിഷൻ ചാനലുകളിൽ നിന്ന് പാടെ മാഞ്ഞു പോയ റിയാലിറ്റി ഷോകൾ വീണ്ടും ഉയർന്നു വരികയാണ്. ബിഗ്ബോസും, നായികാ നായകനും ഇപ്പോഴിതാ ടോപ് സിംഗറും അതിന്റെ സൂചനയാണ് നൽകുന്നത്. റിയാലിറ്റി ഷോകളുടെ സുവർണ കാലം വീണ്ടും തുടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയാം. ഒരു കാലത്ത് ഏഷ്യാനെറ്റിന്റെ കുത്തകയായിരുന്ന ഈ മേഖല ഇപ്പോൾ മഴവിൽ മനോരമയും ഫളവേഴ്സും കയ്യടക്കിയിരിക്കുകയാണ്.
ബിഗ്ബോസിലൂടെ നമ്മുടെ മനസ്സിൽ കുടിയേറിയ താരമാണ് പേർളി മാണി. അത് പോലെ തന്നെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ നമ്മുടെ മനം കവർന്ന ആളാണ് വിൻസി. ഇവർ രണ്ടുപേർക്കും ആ ഷോകളിൽ വിജയികളാകാൻ കഴിഞ്ഞിരുന്നില്ല. പ്രേക്ഷക പിന്തുണയും വോട്ടുമൊക്കെ ഉണ്ടായിട്ടും ചാനലുകാർ അവഗണിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
ആ ശ്രേണിയിലേക്ക് തന്നെയാണോ കൃഷ്ണ ദിയ എന്ന കൊച്ചുസുന്ദരിയും എന്നുള്ള പേടിയിലാണ് ആരാധകരിപ്പോൾ. ഫ്ളവേഴ്സിലെ ടോപ് സിംഗർ എന്ന പരിപാടിയിലൂടെ മലയാളി മനസ്സിൽ ഈ കൊച്ചുമിടുക്കി കടന്നു കൂടി കഴിഞ്ഞു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഈ കുരുന്നിനോടുള്ള ഇഷ്ടം കൂടി കൂടി വരികയുമാണ്. നല്ല പെർഫോമൻസ് കാഴ്ച വെക്കുന്ന കൃഷ്ണക്ക് നല്ല വോട്ടും കിട്ടുന്നുണ്ട്. ഇനി എന്തായാലും ഫൈനൽ വരെ നമുക്ക് കാത്തിരിക്കാം…
Krishna Diya- new star in mini screen
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...