
Malayalam Articles
നിർമ്മാതാവിന്റെ ഭാര്യയുടെ നിർബന്ധം; മമ്മൂട്ടി ചിത്രം വെട്ടി കുറച്ചു !! പിന്നീട് സംഭവിച്ചത്…
നിർമ്മാതാവിന്റെ ഭാര്യയുടെ നിർബന്ധം; മമ്മൂട്ടി ചിത്രം വെട്ടി കുറച്ചു !! പിന്നീട് സംഭവിച്ചത്…
Published on

നിർമ്മാതാവിന്റെ ഭാര്യയുടെ നിർബന്ധം; മമ്മൂട്ടി ചിത്രം വെട്ടി കുറച്ചു !! പിന്നീട് സംഭവിച്ചത്…
മലയാള സിനിമയില്‍ ട്രെൻഡുകൾ സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു ഐ.വി ശശിയും ടി. ദാമോദരനും. ഈ കൂട്ടുകെട്ടിൽ പിറന്ന ‘ഈ നാട് ‘ മലയാള സിനിമയുടെ തിരക്കഥ തന്നെ മാറ്റി എഴുതിയ ചിത്രമായിരുന്നു . മലയാള സിനിമയില്‍ ആദ്യമായി റിലീസ് ചെയ്ത തിയ്യേറ്ററുകളിൽ കൈയടികളുടെ കടലിരമ്പം
തീര്‍ത്ത് കൊണ്ട് 125 ദിവസം പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ടായിരുന്നു ഈ സിനിമ ബോക്സോഫീസിൽ കൊടുങ്കാറ്റായത്.
എന്നാൽ, മദ്രാസില്‍ വെച്ച് നടന്ന ഈ നാടിന്റെ പ്രിവ്യൂ കണ്ട സിനിമാ പണ്ഡിതന്മാരെല്ലാം വളരെ മോശം അഭിപ്രായമായിരുന്നു പങ്കുവെച്ചത്. “ഇതു പോലൊരു ബോറന് സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നായിരുന്നു” തമിഴ് സിനിമയിലെ ഒരു പ്രശസ്ത സംവിധായകന് ഐ.വി ശശിയുടെയും നിര്മ്മതാവിന്റെയും മുഖത്ത് നോക്കി പറഞ്ഞത്. പക്ഷെ, ചിത്രത്തിനെ അതിന്റെ വിധിയ്ക്ക് വിടാമെന്ന് പറഞ്ഞ് തെല്ലും പതര്‍ച്ചയില്ലാതെയായിരുന്നു സംവിധായകനും നിര്‍മ്മാതാവും പ്രിവ്യൂ കഴിഞ്ഞ് പിരിഞ്ഞത്.
വീട്ടിലേക്ക് പോകുന്ന വഴി സിനിമാ പ്രേമിയായ നിര്‍മ്മാതാവിന്റെ ഭാര്യയുടെ പ്രതികരണമായിരുന്നു ഈ നാടിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചത്. “ചിത്രത്തിന് നീളം കൂടുതലാണ്. ചില ഭാഗങ്ങളെല്ലാം ബോറടിക്കുന്നുണ്ട്. ചില നല്ല വശങ്ങളും ഉണ്ട്. മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയം മുഷിപ്പില്ലാതെ തിയേറ്ററില്‍ ആളുകള്‍ ഇരിക്കുമോ എന്ന് കണ്ടറിയണം.” ഇതായിരുന്നു നിര്‍മ്മാതാവിന്റെ ഭാര്യയുടെ പ്രതികരണം. പിറ്റേന്നു തന്നെ നിര്‍മ്മാതാവ് സംവിധായകനെ വിളിച്ചു വരുത്തിഎഡിറ്റിംഗ് ആരംഭിച്ചു. മൂന്നു മണിക്കൂര്‍ 10 മിനിറ്റുള്ള സിനിമ 2 മണിക്കൂര്‍ 35 മിനിറ്റാക്കി കുറച്ചു. ചിത്രം റിലീസ് ചെയ്തു ഒരു വൻ ഹിറ്റായി മാറുകയും ചെയ്തു.
Mammootty’s Ee Nadu movie
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...