
Malayalam Breaking News
ശ്രീകുമാര്‍ മേനോന് പറഞ്ഞത് കള്ളം ?! കേസുമായി മുന്നോട്ട് തന്നെയെന്ന് എം.ടി !!
ശ്രീകുമാര്‍ മേനോന് പറഞ്ഞത് കള്ളം ?! കേസുമായി മുന്നോട്ട് തന്നെയെന്ന് എം.ടി !!
Published on

ശ്രീകുമാര്‍ മേനോന് പറഞ്ഞത് കള്ളം ?! കേസുമായി മുന്നോട്ട് തന്നെയെന്ന് എം.ടി !!
ആയിരം കോടിയുടെ രണ്ടാമൂഴം പ്രഖ്യാപിച്ചത് മുതൽ വിവാദത്തിലാണ്. സിനിമയാക്കാന്‍ നല്കിയ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ കേസ് നല്‍കിയതോടെയാണ് മോഹന്‍ലാലിന്റെ രണ്ടാമൂഴം എന്ന സ്വപ്നം അവസാനിക്കാറായെന്ന് പാപ്പരാസികള്‍ പറഞ്ഞ് തുടങ്ങിയത്. ആ വാർത്തകൾ സത്യമാകുകയാണോ ?! എം.ടിയുമായി എല്ലാം സംസാരിച്ചെന്ന് പറഞ്ഞത് പച്ച കള്ളമോ ?!
കേസുമായി മുന്നോട്ട് പോകുമെന്ന് എം.ടി. വ്യക്തമാക്കുന്നു. കേസ് നടക്കട്ടെയെന്നാണ് എംടി മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്. അതേസമയം അവസാന മണിക്കൂറുകളിലും അനുരജ്ഞന ശ്രമവുമായി സംവിധായകന് ശ്രീകുമാര്‍ മേനോനും രംഗത്തുണ്ട്. എം ടിയുമായി സംസാരിച്ചുവെന്നും ചിത്രം ഉടന്‍ സാധ്യമാകുമെന്നുമെല്ലാം ശ്രീകുമാര്‍ മേനോന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതെല്ലാം നുണയായിരുന്നുവെന്നാണ് ഇപ്പോള്‍ എം ടിയുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാകുന്നത്.
രണ്ടാംമൂഴം സിനിമ രൂപത്തില്‍ അടുത്തൊന്നും പുറത്തുവരില്ലെന്നാണ് സൂചന. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എം.ടി കോടതിയെ സമീപിച്ചത്. തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന് ശ്രീകുമാര്‍ മേനോനെയും നിര്‍മാണ കമ്പനിയായ എയര്‍ ആന്‍ഡ് എര്‍ത്ത് ഫിലിംസിനെയും താല്കാലികമായി കോടതി വിലക്കുകയും ചെയ്തിരുന്നു.
MT to go forward with the case
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...