
Malayalam Breaking News
ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? – അർജുനെ പറ്റി ആരോപണമുന്നയിച്ച ശ്രുതിക്കെതിരെ അർജുന്റെ മകൾ .
ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? – അർജുനെ പറ്റി ആരോപണമുന്നയിച്ച ശ്രുതിക്കെതിരെ അർജുന്റെ മകൾ .
Published on

By
ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? – അർജുനെ പറ്റി ആരോപണമുന്നയിച്ച ശ്രുതിക്കെതിരെ അർജുന്റെ മകൾ .
തമിഴ് നടൻ അർജുനെതിരെ നടി ശ്രുതി ഹരിഹരൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി അർജുന്റെ മകൾ ഐശ്വര്യ രംഗത്ത് . അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ കാമ്പയിന് ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു.
ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ കാമ്പയിന്റെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്-ഐശ്വര്യ പറഞ്ഞു.
അരുണ്‍ വൈദ്യനാഥന് ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്ജുന് മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. അണിയറ പ്രവര്‍ത്തകരുടെ മുന്പില് വച്ചാണ് സംഭവം നടന്നതെന്ന് ശ്രുതി പറഞ്ഞിരുന്നു. റിഹേഴ്സലിന്റെ സമയത്ത് മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്ജുന് ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തി.
അച്ഛന് മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ അച്ഛന് താല്പര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ സംവിധായകന് തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ അഭിപ്രായം സംവിധായകന് സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്-ഐശ്വര്യ വ്യക്തമാക്കി.
aishwarya arjun against shruthi hariharan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...