ഷൂട്ടിംഗിനിടയില്‍ പൊള്ളലേറ്റിട്ടും മോഹൻലാൽ പിന്മാറിയില്ല !! ആ ആത്മാർത്ഥതക്ക് കൊടുക്കാം ഒരു സല്യൂട്ട്…
സിനിമാ ഷൂട്ടിംഗ് ഇടയില്‍ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി ആത്മത്യാഗം നടത്തുന്ന നടന്മാരും നമുക്കുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്തും ചെയ്യാന്‍ തയ്യാറാവുന്ന നടനാണ് മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍. ഒരുപാട് ഷൂട്ടിംഗ് സെറ്റുകളിൽ അപകടങ്ങൾ സംഭവിച്ചിട്ടും അത് കൂസാതെ അഭിനയിക്കാൻ തയ്യാറായിട്ടുള്ള നടൻ കൂടിയാണദ്ദേഹം.
മോഹന്ലാലിനനെ നായകനാക്കി സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു വിന്‍സെന്റ് മാസ്റ്റര്‍ ഒരുക്കിയ ചിത്രമാണ് ‘ശ്രീകൃഷ്ണ പരുന്ത്’. ചിത്രത്തിലെ കുമാരനെ മോഹന്‍ലാലിന് കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല എന്ന് വിന്‍സെന്റ് മാസ്റ്റര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ , ശ്രീകൃഷ്ണ പരുന്തിലെ അപകടം പിടിച്ച പല രംഗങ്ങളുമുണ്ടായിരുന്നു. സാങ്കേതികമായി മലയാളസിനിമ വികസിക്കാത്ത എന്പതുകളിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ അവസാന രംഗത്ത് കൃഷ്ണ പരുന്ത് കുമാരനെ കൊത്തി കൊല്ലുന്ന രംഗം കണ്ട പ്രേക്ഷകര്‍ അമ്പരന്നു.
അഗ്നിക്കിടയില്‍ വെച്ചായിരുന്നു ഈ സീന്‍ ചിത്രീകരിച്ചത്. ചുട്ടു പൊള്ളുന്ന തീ കാറ്റിന്റെ ചൂടേറ്റ് മോഹന്‍ലാലിന്റെ ദേഹം പൊള്ളി. പക്ഷേ,അപാര ധൈര്യശാലിയായ വിന്‍സെന്റ് മാസ്റ്ററുടെ ആവേശത്തിന് മുന്നില്‍ ദേഹത്തെ പൊള്ളല്‍ വകവെയ്ക്കാതെയായിരുന്നു മോഹന്‍ലാല്‍ ശ്രീകൃഷ്ണ പരുന്തിലെ ക്ലൈമാക്സ് സീന്‍ പൂര്‍ത്തീകരിച്ചത്.
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....