Connect with us

മമ്മൂട്ടിയോട് പോയി പണി നോക്കാൻ പറ, നമുക്ക് കമൽ ഹാസനെ കൊണ്ട് വരാം !! അന്നാ നിർമ്മാതാവ് സംവിധായകനോട് പറഞ്ഞു….

Malayalam Articles

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച മൈ ഡിയർ കുട്ടിച്ചാത്തന്‍റെ സഹ സംവിധായകൻ ടി.കെ രാജീവ് കുമാര്‍‍ ‘ചാണക്യന്‍’ എന്ന ആദ്യ ചിത്രവുമായി മമ്മൂട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ മറ്റാരെങ്കിലും സംവിധാനം ചെയ്‌താല്‍ ചാണക്യനില്‍ അഭിനയിക്കാം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാൽ, ചാണക്യന്‍റെ നിര്‍മ്മാണം ഏറ്റെടുത്ത നവോദയ അപ്പച്ചന്‍ ‘മമ്മൂട്ടിയോട് പോയി പണിനോക്കാന്‍ പറ’ എന്നും പറഞ്ഞു മമ്മൂട്ടിയ്ക്ക് പകരക്കാരനായി കമല്‍ ഹാസനെയായിരുന്നു രാജീവ് കുമാറിന്‍റെ കൈവെള്ളയില്‍ വെച്ച് കൊടുത്തത്.

പ്രഥമ ചിത്രത്തില്‍ തന്നെ കമൽ ഹാസൻ ഹീറോയായപ്പോള്‍‍‍ ശരിക്കും ഞെട്ടിയത് രാജീവ് കുമാറായിരുന്നു. സകലകലാ വല്ലഭനായ കമല്‍ഹാസന്‍ തന്‍റെ കൈയില്‍ ഒതുങ്ങുമോ എന്നായിരുന്നു രാജീവ് കുമാറിന്‍റെ ആശങ്ക. ചാണക്യനിലേക്ക് കമല്‍ കരാര്‍ ചെയ്യപ്പെട്ടത് മുതല്‍‍‍‍ രാജീവ് കുമാര്‍ ഏറെയും കേട്ടത് ‘കമൽ ഹാസൻ സ്‌ക്രിപ്റ്റിൽ കൈ കടത്തും, ഷോട്ടിൽ ഇടപെടും എന്നൊക്കെയുള്ള കഥകളായിരുന്നു. നായികയായ ഊര്‍മിള മാതോന്ദ്കറെ ഒരു ബോളിവുഡ് നിര്‍മ്മാതാവ് വഴിയാണ് കണ്ടെത്തുന്നത്. ജൂനിയർ ആര്‍ട്ടിസ്റ്റായിരുന്ന ‍ഊര്‍മിള മാതോന്ദ്കറുടെ ആദ്യത്തെ നായികാവേഷമായിരുന്നു ചാണക്യനിലെത്.

പുതുമുഖ നായിക കമലിന് മുന്നില്‍ പ്രശ്നം സൃഷ്ട്ടിക്കുമോ എന്ന ആകുലതയും ചാണക്യന്‍ ടീമിനുണ്ടായിരുന്നു. എന്നാൽ, ചാണക്യതന്ത്രത്തിൽ നായകനാകാൻ വന്ന കമൽ ഹാസന്‍‍‍‍ രാജീവ് കുമാറിന് മുന്നില്‍ അനുസരണയുള്ള ഒരു നടനായിട്ടായിരുന്നു നിന്നത്.രാജീവ് കുമാര്‍ സിനിമാസുഹൃത്തുക്കളില്‍ കേട്ടതിനു നേര്‍ വിപരീതമായി തുടക്കകാരനായ രാജീവ് കുമാറിനോട് പരിപൂര്‍ണ്ണ സഹകരണമായിരുന്നു കമല്‍ പുലര്‍ത്തിയത്. പുതുമുഖ നായിക ഊര്‍മിളയ്ക്ക് ഷൂട്ടിംഗ് തീരുവോളം അഭിനയത്തിന്‍റെ ഉപദേശങ്ങള്‍ പകര്‍ന്നു കൊടുത്തതും കമല്‍ ഹാസനായിരുന്നു.ചാണക്യന്‍ തെന്നിന്ത്യന്‍ സിനിമയെ ത്രസിപ്പിക്കുന്ന വിജയമായി മാറുകയും ചെയ്‌തു.

Navodaya Appachan issue with Mammootty

More in Malayalam Articles

Trending

Recent

To Top