
Actor
എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ്
എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ്

തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ ട്രെയ്ലറിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരുന്നത്.
തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോ നടന്നിരുന്നു. സിനിമയിൽ പ്ലസ് ടു വിദ്യാർത്ഥിയുടെ ഗെറ്റപ്പിൽ സിദ്ധാർത്ഥ് എത്തുന്നുണ്ട്. ഇപ്പോഴും ഇത്തരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് നടൻ പറഞ് വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ രൂപം ഇത്തരത്തിലായതുകൊണ്ടാണ് ഇപ്പോഴും പ്ലസ്ടു വിദ്യാർത്ഥിയായി അഭിനയിക്കാൻ സാധിക്കുന്നത്.
3BHKയിലേക്ക് ശ്രീ ഗണേഷ് എന്നെ വിളിച്ചപ്പോൾ കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ ഡീറ്റെയിലും പങ്കുവെച്ചു. മൂന്ന് ഗെറ്റപ്പുണ്ടെന്നും പ്ലസ് ടു സ്റ്റുഡന്റായി അഭിനയിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. സിനിമയിൽ മാത്രമാണ് നമുക്ക് പഴയ പ്രായത്തിലേക്ക് പോകാൻ സാധിക്കുന്നതെന്ന് തോന്നുന്നു. ചാലഞ്ചിങ്ങായതുകൊണ്ട് ഞാൻ ഈ സിനിമ ചെയ്തു.
സിനിമയിലെത്തിയ സമയം മുതൽ ഇതുപോലെ ടീനേജ് പയ്യന്റെ റോളാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യമൊക്കെ എന്റെ രൂപം അതുപോലെയായതുകൊണ്ട് അത്തരം റോളുകൾ നല്ല സന്തോഷത്തോടെ സ്വീകരിച്ചു. സിലമ്പരസൻ ചെയ്ത തൊട്ടി ജയ എന്ന പടം കണ്ടപ്പോൾ എനിക്ക് എന്നാണ് അതുപോലൊരു റോൾ ചെയ്യാൻ കഴിയുന്നതെന്ന് ആലോചിച്ചു.
ആ കഥാപാത്രത്തെപ്പോലെ നല്ല കട്ടത്താടിയൊക്കെ വരുമ്പോൾ കുറച്ച് റഫ് ആയിട്ടുള്ള ക്യാരക്ടർ ചെയ്യാനാകുമെന്ന് കരുതി സമാധാനത്തോടെ ഇരുന്നു. പക്ഷേ, 20 വർഷത്തിന് ശേഷവും താടി വരാതെയിരിക്കുകയാണ് ഞാൻ. തൊട്ടി ജയ പോലെ ഒന്ന് എനിക്ക് കിട്ടില്ലെന്ന് മനസിലായി. അതുകൊണ്ട് ഏത് ടൈപ്പ് കഥാപാത്രമാണോ വരുന്നത് അത് കൃത്യമായി ചെയ്യാനാണ് പ്ലാൻ എന്നും നടൻ പറഞ്ഞു.
ചിത്രത്തിലെ സിദ്ധാർഥിന്റെയും ശരത്കുമാറിന്റെയും പ്രകടനങ്ങൾക്ക് കയ്യടികൾ ലഭിക്കുന്നത്. പുതിയ വീട് വാങ്ങാനായി ഒരു മിഡിൽ ക്ലാസ് കുടുംബം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ ആച്ചാർ, യോഗി ബാബു, സുബ്ബു പഞ്ചു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് സിനിമ കേരളത്തിലെത്തിക്കുന്നത്.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...