
News
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു

സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ മസ്ജിദിൽ സംസ്കാരം കഴിഞ്ഞു. സായികുമാർ നായകനായ ഇങ്ങനെയും ഒരാൾ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.
1982ൽ പുറത്തിറങ്ങിയ ‘ലുബ്ന’ എന്ന ഹിന്ദി ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് കഥ പറയും കായൽ, ഇങ്ങനെയും ഒരാൾ, പറന്നുയരാൻ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. എന്നാൽ പറന്നുയരാൻ എന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് ആയില്ല.
കെഎഫ്ഡി സിക്ക് വേണ്ടി നിരവധി ടെലിഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അടൂർ ഗോപാലകൃണന്റെ സഹപാഠിയും മിത്രവുമാണ് റാവുത്തർ. 1970ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണ് സംവിധാനം പഠിച്ചിറങ്ങിയത്. സിനിമാ ലോകത്ത് നിന്നും പലരും അനുശോചനം രേകപ്പെടുത്തിയിരുന്നു.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...