
Malayalam
പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ
പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും തനിക്ക് അനായാസമെന്ന് ബിന്ദു പണിക്കർ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങൾ ആയാലും സെന്റിമെന്റൽ കഥാപാത്രങ്ങൾ ആയാലും അവയെല്ലാം തന്റെ കൈയ്യിൽ ഭദ്രമെന്ന് താരം ഇത്രയും കാലം നീണ്ട അഭിനയ ജീവിതത്തിൽ തെളിയിച്ചു കഴിഞ്ഞു. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങൾ ചെയ്തിട്ടുണ്ട് താരം.
കോമഡി വേഷങ്ങളിൽ കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നീ താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് ബിന്ദു പണിക്കർ. 1992 ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ സിനിമാ അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ബിന്ദു പണിക്കർ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. രണ്ടു വർഷക്കാലത്തോളം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ബിന്ദു പണിക്കർ ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെ ബിന്ദു പണിക്കർ പറഞ്‍ വാക്കുകളാണ് വൈറലായി മാറുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന തെളിയിക്കുന്നതിനായി സിനിമാ മേഖലയിൽ നിന്നുൾപ്പെടേയുള്ള ഒട്ടനവധി ആളുകളുടെ മൊഴികൾ അന്വേഷണം സംഘം രേഖപ്പെടുത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നു ഇതിലൂടെ പൊലീസ് ലക്ഷ്യമിട്ടിരുന്നു.
എന്നാൽ കേസിന്റെ വിചാരണ ഘട്ടത്തിലേക്ക് എത്തിയതോടെ ഇവരിൽ പലരും കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടൻ സിദ്ധീഖ്, ഇടവേള ബാബു, ഭാമ ബിന്ദു പണിക്കർ തുടങ്ങിയ സിനിമ മേഖലയിലെ പ്രമുഖർ കോടതിയിൽ മൊഴി മാറ്റിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇവർ ഉൾപ്പെടെ ഇരുപതോളം സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേർന്നു.
നടിയുടെ സിനിമ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത് മുതൽ അമ്മ ഷോയുടെ റിഹേഴ്സൽ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിനിമ താരങ്ങളിൽ നിന്നും പ്രധാനമായും മൊഴിയെടുത്തിരുന്നത്. ഇവരെല്ലാം കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ കേസിൽ താൻ കൂറുമാറിയെന്ന ആരോപണം പൂർണ്ണമായി നിഷേധിക്കുകയാണ് ബിന്ദു പണിക്കർ.
ആ വിഷയത്തിൽ എനിക്ക് ഒരു റോളും ഇല്ലായിരുന്നു. ആക്രമിക്കപ്പെട്ട നടിയാണെങ്കിലും കാവ്യ മാധവനാണെങ്കിലും മഞ്ജു വാര്യർ ആണെങ്കിലും ദിലീപാണെങ്കിലും എനിക്ക് എല്ലാവരോടും ഒരുപോലെ ആയിരുന്നു. പക്ഷെ എന്നോട് പൊലീസുകാർ ചോദിച്ചത് അവിടെ ആ സമയത്ത് അങ്ങനെ ഒരു അടിയുണ്ടായത് ബിന്ദു കണ്ടോ എന്നായിരുന്നു. എന്നാൽ ഞാൻ അങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല’ ബിന്ദു പണിക്കർ പറയുന്നു.
ഇവർ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതേ ഞാൻ എപ്പോഴും കണ്ടിട്ടുള്ളു. അല്ലാതെ എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലായിരുന്നു. ആദ്യം മുതൽ തന്നെ ഈ വിഷയത്തിൽ ഒരേ കാര്യം തന്നെയാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. കോടതിയിൽ ഞാൻ കൂറുമാറിയെന്ന് അവർ എന്തുകൊണ്ട് പറഞ്ഞു എന്നുള്ളത് എനിക്ക് അറിയില്ല.
ആ സമയത്ത് ബിന്ദുവും കൽപ്പന ചേച്ചിയും അവിടെ ഉണ്ടായിരുന്നുവെന്ന് സിദ്ദീഖും ദിലീപും പറഞ്ഞല്ലോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ. അപ്പോഴും ഞാൻ പറഞ്ഞത് ‘അങ്ങനെ ഒരു സംഭവം ഞാൻ കട്ടിട്ടില്ല. കാണാത്ത കാര്യം എങ്ങനെയാണ് കണ്ടു എന്ന് പറയുന്നത് എന്നായിരുന്നു. പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയതെന്നാണ്. അന്നും ഇന്നും എന്നും ഒരെ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും ബിന്ദു പണിക്കർ പറയുന്നു.
അന്വേഷണ സംഘം ഇവർക്ക് കുറച്ചേ പേപ്പറുകൾ കൊണ്ടു കൊടുത്തിരുന്നു. എന്നിട്ട് നോക്കി പറഞ്ഞാൽ മതിയെന്ന് നിർദേശിച്ചു. അപ്പോൾ ഞാനാണ് പറയുന്നത് നീ ഇത് കണ്ട് നോക്കി പറയണ്ട. നീ കണ്ട കാര്യം പറഞ്ഞാൽ മതിയെന്ന്. നമ്മൾ പറഞ്ഞ സ്റ്റേറ്റ്മെന്റ് ഇവിടെ വന്നാണ് എടുത്തോണ്ട് പോയത്. എന്നോട് കൂടെ വന്നിരിക്കാൻ പറഞ്ഞപ്പോൾ അത് ശരിയല്ലെന്നും പറഞ്ഞ് ഞാൻ മുറിയിൽ പോയി ഇരുന്നു. പിന്നീട് ഇവൾ പറഞ്ഞതിൽ പലതും അവരുടെ കയ്യിൽ ഇല്ലായിരുന്നുവെന്ന് സായി കുമാറും പറഞ്ഞു.
നേരത്തെയും ബിന്ദു പണിക്കർ ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. സത്യത്തിൽ താൻ എങ്ങിനെയാണ് ഈ സാക്ഷി പട്ടികയിൽ വന്നത് എന്ന് പോലും അറിയില്ല എന്ന് ബിന്ദു പണിക്കർ പറയുന്നു. ഒരു പക്ഷെ ഒന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചത് കൊണ്ടാവാം തന്നെ സാക്ഷിയാക്കിയത്. എന്നാൽ ഞാൻ പൊലീസിന് കൊടുത്ത മൊഴിയെ കുറിച്ച് പുറത്ത് വന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ബിന്ദു പണിക്കർ വ്യക്തമാക്കി. ഒരു അടച്ചിട്ട മുറിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ അല്ല പുറത്ത് വന്നത്. അത് എങ്ങിനെയാണ് ഇങ്ങനെ മാറ്റി പറയുന്നത്. അതെങ്ങിനെ പുറം ലോകം അറിയും എന്ന് അറിയില്ല എന്നും ബിന്ദു പണിക്കർ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ പരിയപ്പെട്ടതിനെ കുറിച്ചും ബന്ദു പണിക്കർ പറയുന്നുണ്ട്. ടിവിയിൽ ഒക്കെ കാണാം എന്നല്ലാതെ എനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയില്ലായിരുന്നു. ഒരിക്കൽ ഒരു കൂട്ടുകാരിക്കൊപ്പം ലുലുമാളിൽ പോയപ്പോഴാണ് ആദ്യമായി ബിജു പൗലോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണുന്നത്. അന്ന് പരിചയപ്പെ്ട്ടു. പിന്നീട് എന്നെയും സാക്ഷി പട്ടികയിൽ പെടുത്തുകയായിരുന്നു ബിന്ദു പണിക്കർ. ആദ്യം പൊലീസിന് കൊടുത്ത മൊഴിയിൽ ബിന്ദു പണിക്കർ നടിയ്ക്ക് അനുകൂല മൊഴിയാണ് നൽകിയത്. പിന്നീട് വിചാരണ കോടതിയിൽ കൂറുമാറി, ദിലീപിന് അനുകൂലമായ മൊഴി നൽകി എന്നാണ് പുറത്ത് വന്ന വാർത്തകൾ.
അന്ന് കേസിൽ ദിലീപിനെതിരായ ഉറച്ച് നിന്ന ഒരു താരം കുഞ്ചാക്കോ ബോബനായിരുന്നു. ഇത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ദിലീപ് ഇടപെട്ട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നോക്കിയെന്നായിരുന്നു കുഞ്ചാക്കോ ബോബൻ അന്വേഷണ സംഘത്തിന് മുമ്പാകെ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. ചിലരൊക്കെ കൂറുമാറിയപ്പോൾ കോടതിയിലും അദ്ദേഹം ഇത് തന്നെ ആവർത്തിച്ചു. ഇതിന് നടനെ അഭിനന്ദിച്ചും പലരും രംഗത്തെത്തിയിരുന്നു.
അതേസമയം, ദിലീപ് നായനായി എത്തുന്ന പ്രിൻസ് ആൻഡ് ഫാമിലി ആണ് ബിന്ദു പണിക്കരുടെ പുതിയ ചിത്രം. പ്രധാനപ്പെട്ട വേഷത്തിലാണ് നടി എത്തുന്നതെന്നാണ് വിവരം. ഈ ചിത്രത്തെ വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. ബിന്ദു പണിക്കരെ കൂടാതെ സിദ്ദിഖ്, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. അതേസമയം, കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.
അതേസമയം, തനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ലെന്നാണ് ദിലീപ് പറയുന്നത്. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മൾ സംസാരിച്ചിട്ടില്ല. ഏത് വഴിയ്ക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കുകയാണ്.
എന്റെ ഫാമിലിയെ താങ്ങി നിർത്തിയ ഒരുപാട് പേരുണ്ട്. എടുത്ത് പറയേണ്ട ആൾക്കാരാണ് സത്യേട്ടൻ, ജോഷി സാർ, പ്രിയൻ, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ ഒരുപാട് പേരുണ്ട്. ഒരുപാട് പേര് കൂടെ നിന്നിട്ടുണ്ട്. നമ്മുടെ വീട് ഒരു ഐലാന്റാക്കുമ്പോൾ അവിടെ വന്ന് സപ്പോർട്ട് ചെയ്ത ആൾക്കാർക്കെതിരെയും കേസെടുത്ത് ഇനിയാരും എന്നെ വന്ന് സപ്പോർട്ട് ചെയ്യാതിരിക്കാൻ ഉള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു. എടുത്ത് പറയാൻ തുടങ്ങിയാൽ ഒരുപാട് പേരുണ്ട്.
പക്ഷെ അവരാരും ടിവിയുടെ മുന്നിൽ വന്നിരുന്ന് ഫൈറ്റ് ചെയ്യുകയൊന്നും ഉണ്ടായിട്ടില്ല. ആ ഒരു സമയത്ത് എടുത്ത് പറയേണ്ട ആളാണ് ശ്രീനിയേട്ടൻ. ശ്രീനിയേട്ടൻ എന്നെ കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് അദ്ദേഹത്തിന്റെ വീട്ടിൽ കരിഓയിൽ ഒഴിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ബലിയാടായ ഒരുപാട് പേര് വേറെയുണ്ട്. അത് രാഷ്ട്രീയത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും ഒക്കെ ഉണ്ട്. എനിക്ക് വേണ്ടി പറഞ്ഞാൽ അവരെ മാറ്റിനിർത്തുക എന്ന ഒരു അജണ്ടയുണ്ട് എന്നുമാണ് ദിലീപ് പറയുന്നത്.
