“എന്നെ ആരും ഡബ്ള്യു സി സിയിലേക്ക് ക്ഷണിച്ചില്ല, അവിടെയും ആണുങ്ങൾ വരട്ടെ , അപ്പോൾ അംഗമാകാം” – പേർളി മാണി
അവതാരക വേഷത്തിലൂടെ മലയാളികളുടെ മനസ് കവർന്ന പേർളി മാണി , ബിഗ് ബോസ് ഷോയുടെ താരമായിരുന്നു. വമ്പിച്ച പ്രേക്ഷക പിന്തുണയോടെ അവസാന നിമിഷം വരെ പോരാടിയ പേർളി ഇപ്പോൾ തന്റെ ചിത്രമായ ഹൂ വിന്റെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ്.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന പേർളി , വനിതാ സംഘടനയിൽ അംഗമാണോ എന്ന ചോദ്യത്തിന് മറുപടി പറയുന്നു. ഡബ്ള്യു സി സിയിൽ താൻ അംഗമല്ലെന്നും ആരുമെന്നെ അതിലേക്ക് ക്ഷണിച്ചിട്ടില്ലന്നുമാണ് പേർളി മാണി പറയുന്നത്. ആണുങ്ങളുണ്ടെങ്കിൽ മാത്രമേ അങ്ങോട്ട് പോകുകയുള്ളു എന്നും പേർളി വ്യക്തമാക്കി.
ഇത്തരം സംഘടനാ വളരെ നല്ലതെയാണെന്നും നാല് സ്ത്രീകൾക്ക് വേണ്ടി ഒരു ശബ്ദമുണ്ടല്ലോ. സ്ത്രീകൾക്ക് ശക്തി കൊടുക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, സമൂഹമാണ്. സ്ത്രീയും പുരുഷനും ഒത്തുനില്കുമ്പോൾ മാത്രമെ അത് പൂർണമാകൂ . സ്ത്രീ ശാക്തീകരണം വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത് . താര സംഘടനയിൽ ആണുങ്ങളുണ്ട്. ഡബ്ള്യു സി സി യിൽ ആണുങ്ങളില്ല. അതിന്റെ കരണമെന്താണെന്നറിയില്ല. ആണുങ്ങൾ സംഘടനയിൽവരുമ്പോൾ ഞാനും ഡബ്ള്യു സി സിയിലേക്ക് ഉള്ളു എന്നും പേർളി പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...