
News
സിംങ്കപൂരിലെ സ്കൂളില്‍ തീപിടുത്തം; നടൻ പവൻ കല്യാണിന്റെ മകന് പരിക്ക്
സിംങ്കപൂരിലെ സ്കൂളില്‍ തീപിടുത്തം; നടൻ പവൻ കല്യാണിന്റെ മകന് പരിക്ക്

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ഇപ്പോഴിതാ സിംങ്കപ്പുർ റിവർ വാലിയിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ അദ്ദേഹത്തിന്റെ ഇളയമകൻ മാർക്ക് ശങ്കറിന് പരിക്കേറ്റുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. മാർക്കിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ ഔദ്യോഗികപരിപാടികളെല്ലാം റദ്ദാക്കി സിംങ്കപ്പൂരിലേയ്ക്ക് തിരിച്ചിരിക്കുകയാണ് പവൻ കല്യാൺ. ചൊവ്വാഴ്ചയായിരുന്നു സംഭവം. തീപിടിത്തത്തിൽ 15 പേർക്ക് പരിക്കുണ്ട്. പവൻ കല്യാണിന്റെ സഹോദരനും നടനുമായ ചിരഞ്ജീവിയും ഭാര്യയും വിവരമറിഞ്ഞ് സിംങ്കപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
മാർക്കിന്റെ കൈകളിലും കാലുകളിലും പൊള്ളലേറ്റു. പുക ശ്വസിച്ചതിനാൽ ശ്വാസതടസവും അനുഭവപ്പെട്ടു. പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. അപകടവിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി പവൻ കല്യാണുമായി ഫോണിൽ സംസാരിച്ചു.
മാർക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞതായും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയതായും നേതാവ് നഡേന്ദ്ല മനോഹർ അറിയിച്ചു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...