ദിലീപ് ‘അമ്മ’യ്ക്ക് നൽകിയത് അഞ്ചരക്കോടി !! വിധേയത്വം കാണിക്കുന്നതിൽ എന്താണ് തെറ്റ് ?! എല്ലാം വെളിപ്പെടുത്തി മഹേഷ്…
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രമുഖ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ സിനിമാ ലോകവും പ്രേക്ഷക സമൂഹവും ഒരുപോലെ ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്ന് തന്നെ താരങ്ങളില്‍ ചിലര്‍ സംശയിച്ചിരുന്നു. പിന്നീട് നടൻ ദിലീപിലേക്ക് അന്വേഷണം നീളുകയും, പ്രതിയെന്ന് സംശയിക്കപ്പെടുന്ന ദിലീപ് അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കാതെ പ്രതികളിൽ ഒരാളായ ദിലീപിന് കട്ട സപ്പോർട്ടുമായി നിലകൊണ്ട താരസംഘടനക്കെതിരെ അന്നേ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനോടനുബന്ധിച്ച് മലയാള സിനിമയിൽ നടിമാർക്ക് മാത്രമായി സമാന്തര സംഘടന രൂപം കൊള്ളുകയും ചെയ്തു. ഇപ്പോൾ എന്തിനാണ് ‘അമ്മ’ ദിലീപിനെ ഇത്രയധികം സപ്പോർട്ട് ചെയ്യുന്നത് എന്ന കാര്യത്തിൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടൻ മഹേഷ്. തൃഭൂമി സൂപ്പര്‍ പ്രൈം ടൈമിലെ ചര്‍ച്ചയ്ക്കിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
മാറി നിന്ന് കുറ്റം പറയാനായി എത്തുന്നവരാണ് വനിതാ സംഘടനയിൽ ഉള്ളവരും അവരെ സപ്പോർട്ട് ചെയ്യുന്ന ചിലരും എന്നും എന്നാൽ ദിലീപ് അങ്ങനെ അല്ലെന്നും മഹേഷ് പറഞ്ഞു. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്നയാളാണ് ദിലീപ്. അദ്ദേഹത്തോട് ഞങ്ങൾ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്. അമ്മയുടെ ഒരു പരിപാടിയിലും WCC യിലെ താരങ്ങള്‍ സഹകരിക്കാറില്ല. ധനശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരെ ഇവരാരും സഹകരിക്കാറില്ലെന്നും മഹേഷ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...