Connect with us

നടൻ മധുവിനെ നേരിൽ കണ്ട് സ്നേഹം പങ്കുവെച്ച് നടി ദേവി ചന്ദന; വൈറലായി വീഡിയോ

Malayalam

നടൻ മധുവിനെ നേരിൽ കണ്ട് സ്നേഹം പങ്കുവെച്ച് നടി ദേവി ചന്ദന; വൈറലായി വീഡിയോ

നടൻ മധുവിനെ നേരിൽ കണ്ട് സ്നേഹം പങ്കുവെച്ച് നടി ദേവി ചന്ദന; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയ നടൻ ആമ് മധു. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടി ദേവി ചന്ദന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചൊരു വീഡിയോ ആണ് വൈറലാകുന്നത്. മധുവിനെ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ട് പോയി കണ്ടതിനെ കുറിച്ചാണ് ദേവി ചന്ദന വീഡിയോയിൽ പറയുന്നത്.

മധുവിന് മധുരം നൽകുകയും പൊന്നാട അണിയിച്ചതിന് ശേഷം കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തുമൊക്കെ തന്റെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ദേവി ചന്ദന. എക്കാലത്തെയും ഏറ്റവും മികച്ച നിമിഷമായിരുന്നു ഈ കൂടിക്കാഴ്ച. ഇതിന് പ്രത്യേകിച്ച് ഒരു അടിക്കുറിപ്പിന്റെ ആവശ്യമില്ല. ദൂരദർശനിലെ എന്റെ ആദ്യ സീരിയലായിരുന്നു മരുഭൂമിയിൽ പൂക്കളം. അതിന്റെ ഓർമ്മകൾ ഇതിഹാസമായ മധു സാറുമായി പങ്കിടുകയായിരുന്നു.

പിന്നെ തന്റെ ഡാൻസ് അക്കാദമിയിൽ ആദ്യ അരങ്ങേറ്റം കുറിച്ച എന്റെ കുട്ടികളെ അദ്ദേഹം അനുഗ്രഹിച്ചു. നിങ്ങൾ എന്താണോ അതിന് നന്ദി പറയാൻ കഴിയില്ല. സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ ഭാഗ്യമുണ്ടായെന്നുമാണ്’ ദേവി ചന്ദന പങ്കുവെച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

1963 മുതൽ ആണ് മധു തന്റെ സിനിമാ കരിയർ തുടങ്ങുന്നത്. ഇതുവരെ നാന്നൂറിലധികം സിനിമകളിലാണ് നടൻ അഭിനയിച്ചിരിക്കുന്നത്. പന്ത്രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും പതിനഞ്ചോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക 2013 ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top