ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചിട്ടില്ല; അവർക്കുള്ളത് പ്രത്യേക അജണ്ട !! ഡബ്യു.സി.സിയ്ക്കെതിരെ ബാബുരാജ്…
വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ നടന് ബാബുരാജ് രംഗത്തെത്തി. തനിക്കെതിരെ വനിത സംഘടന പ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങളെയെല്ലാം ബാബുരാജ് എതിർത്തു. ആക്രമിക്കപ്പെട്ട നദിയെ അപമാനിച്ചെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നാണ് ബാബുരാജ് പറയുന്നത്.
നേരത്തെ, ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്നു വിശേഷിപ്പിച്ചിരുന്നു. ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലും നടിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് പാര്‍വ്വതി വാര്‍ത്താ സമ്മേളനത്തില്‍ പറയുകയും ചെയ്തു.
എന്നാല്‍ പാര്‍വ്വതിയുടെ ആരോപണങ്ങളെ എതിര്‍ത്ത് ബാബുരാജ് രംഗത്തെത്തിയിരിക്കുകയാണ്. വനിതാ സംഘടനയക്ക് പ്രത്യേക അജണ്ടയാണ് ഉള്ളത്. നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്നത് ഒരു പഴഞ്ചൊല്ലാണ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഇപ്പോള്‍ ആരെ വിശ്വസിക്കണം എന്നറിയില്ല. ആ അവസ്ഥയെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട കുട്ടി തന്റെ ഏറ്റവും വലിയ സുഹൃത്താണെന്നും സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ ‘നടിമാര്‍’ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും ബാബുരാജ് ചോദിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...