Connect with us

ഒടിടിയിലും കാട്ടുതീയാകാൻ പുഷ്പ 2; റിലീസ് തീയതി പുറത്ത്!

Movies

ഒടിടിയിലും കാട്ടുതീയാകാൻ പുഷ്പ 2; റിലീസ് തീയതി പുറത്ത്!

ഒടിടിയിലും കാട്ടുതീയാകാൻ പുഷ്പ 2; റിലീസ് തീയതി പുറത്ത്!

1800 കോടിയും കടന്ന് ആഗോള ബോക്‌സ് ഓഫീസിൽ വമ്പൻ നേട്ടം കൊയ്ത പുഷ്പ 2 ഒടിടി റിലീസായി എത്തുന്നുവെന്ന് വിവരം. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രം ജനുവരി 30 ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഹിന്ദി ഒഴികെ, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേർഷൻ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഈ പുതിയ വേർഷനാണ് നെറ്റ്ഫ്ലിക്സിലും എത്തുന്നത്. 3 മണിക്കൂർ 44 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം.

അതേസമയം, 2024 ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള 12,500ലധികം സ്‌ക്രീനുകളിലാണ് പുഷ്പ കാട്ടുതീയായത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു.

രാജമൗലിയുടെ ചിത്രം ‘ആർആർആർ’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) ന്റെയും ‘ബാഹുബലി 2’ വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ ‘പുഷ്പ 2: ദി റൂൾ’ മറികടന്നിരുന്നു. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനിൽ, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.

More in Movies

Trending

Recent

To Top