Connect with us

ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്, രണ്ടാം വിവാഹ വാർത്തയ്ക്ക് പിന്നാലെ ശ്രദ്ധ നേടി നിഷ സാരം​ഗിന്റെ പോസ്റ്റ്

Actress

ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്, രണ്ടാം വിവാഹ വാർത്തയ്ക്ക് പിന്നാലെ ശ്രദ്ധ നേടി നിഷ സാരം​ഗിന്റെ പോസ്റ്റ്

ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്, രണ്ടാം വിവാഹ വാർത്തയ്ക്ക് പിന്നാലെ ശ്രദ്ധ നേടി നിഷ സാരം​ഗിന്റെ പോസ്റ്റ്

പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നിഷ സാരം​ഗ്. മിനിസ്ക്രീനിലും ബി​ഗ്സ്ക്രീനിലും കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ. അതേസമയം സ്വകാര്യ ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെയും അതിജീവിച്ചാണ് നിഷ ഇന്നു കാണുന്ന നിലയിൽ എത്തിയത്. രണ്ട് പെൺകുട്ടികളാണ് നിഷയ്ക്ക് ഉള്ളത്. ഭർത്താവുമായി പിരിഞ്ഞ ശേഷം ഇവരെ രണ്ടുപേരെയും വളർത്തിയത് താരം ഒറ്റയ്ക്കാണ്.

അടുത്തിടെ താൻ വീണ്ടുമൊരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേയ്ക്ക് കയറി വരുമ്പോൾ ഒരു കൂട്ട് തനിക്ക് വേണമെന്ന് തോന്നിയെന്നുമാണ് നിഷ പറഞ്ഞത്. നടിയുടെ വാക്കുകൾ വൈറലായി മാറുകയും ചെയ്തു. പിന്നാലെ നിരവധി പേരാണ് ആശംസകളറിയിച്ചുമെല്ലാം രം​ഗത്തെത്തിയിരുന്നത്.

എന്നാൽ ഇതിന് പിന്നാലെയായി ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവയ്ക്കുന്ന ചില സ്റ്റോറികൾ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമർശനാത്മകമായ ചില എഴുത്തുകൾ ആണ് നിഷ പങ്കുവെക്കുന്നത്. ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്. കാരണം ആത്മാർഥമായ സ്‌നേഹത്തിന് അർഹതയില്ലാത്തവൻ എവിടെ പോയാലും ആരുടെ കൂടെ ആയാലും പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും’ എന്നാണ് നടി പങ്കുവെച്ച പുതിയ സ്റ്റോറിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്റുമായി നടി എത്തിയിരുന്നു. വിവാഹിതയായ സ്ത്രീയോട് പ്രണയവുമായി വരുന്നവർ തീർച്ചയായിട്ടും പണമോ കാമമോ പ്രതീക്ഷിച്ചായിരിക്കും എന്ന റീലും നിഷ പങ്കുവെച്ചിരുന്നു. ഇതൊക്കെ നടി ആരെയെങ്കിലും ഉദ്ദേശിച്ച് പറയുന്നതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നല്ലോ…വിവാഹം മുടങ്ങിയൊ, വന്നയാൾ ചതിച്ചോ, എന്ത് പറ്റി എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി വന്നിരുന്നത്.

ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മൾ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോൾ നമ്മളെ കേൾക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും എന്നാണ് നടി നേരത്തെ പറഞ്ഞത്. നമ്മൾ ആ സമയത്ത് ഒറ്റക്കിരുന്ന് കരയാനൊക്കെ തുടങ്ങും. ഇൻ‍ഡസ്ട്രിയിൽ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാൻ. ‍

അത്രയും തിരക്കിനിടയിൽ എന്റെ കാര്യങ്ങൾ പങ്കുവെയ്ക്കാൻ ഒരു സുഹൃത്തോ പങ്കാളിയോ ഒക്കെ ആവശ്യമാണ്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസിൽ എന്നെ എനിക്ക് ഹാപ്പിയാക്കി നിർത്തിയാൽ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാൻ പറ്റൂ. അപ്പോ ഞാൻ എന്നെ നോക്കുകയല്ലേ വേണ്ടത്.

വളരെ സെന്റിമെന്റലാണ് ഞാൻ. പെട്ടെന്ന് ആളുകളെ വിശ്വസിക്കും. പാവം തോന്നും. ഞാൻ സ്നേഹിക്കുന്ന മനുഷ്യർ എന്നെ പറ്റിക്കുകാണെന്ന് മനസിലായാലും ഞാൻ കണ്ണടക്കും. എനിക്ക് അവരെ ഇഷ്ടമാണല്ലോ, അപ്പോൾ അതൊന്നും കണ്ടില്ലെന്ന് ഞാൻ നടിക്കും. ഇപ്പോൾ പണത്തിന്റെ കാര്യങ്ങൾ പണം ഉപയോഗിക്കാൻ ഉള്ളതാണ്.

നമ്മുക്ക് ഇഷ്ടപ്പെട്ടവർ അതുപയോഗിക്കുമ്പോൾ നമ്മുക്ക് സന്തോഷമാണ്. അവിടെ നമ്മൾ വേദനിക്കേണ്ട കാര്യമില്ല. ഒരാളെ സഹായിക്കുന്ന കാര്യത്തിലാണെങ്കിൽ സഹായിച്ചതല്ലേ എന്ന സന്തോഷമാണ്. സാമ്പത്തിക കാര്യത്തിൽ ആരെങ്കിലും പറ്റിച്ചാൽ ഞാൻ ഒന്നും പ്രത്യേകിച്ച് പരാതി പറയാറില്ല. കൊടുക്കുന്ന കാര്യത്തിൽ എനിക്ക് അത്രയും സന്തോഷമാണെന്നും നടി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top