എലിസബത്തും അമൃതയും എന്തിനായിരുന്നു? ബാല-കോകിലയെ ഞെട്ടിച്ച് അയാൾ!നടന്റെ വീട്ടിൽ സംഭവിച്ചത്?
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടനാണ് ബാല. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായി മാറാറുണ്ട്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്.
അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് ബാലയും കോകിലയും തങ്ങളുടെ ആദ്യത്തെ പൊങ്കൽ ആഘോഷമാക്കിയത്. രാവിലെ എണീറ്റ് ക്ഷേത്ര ദർശനം കഴിഞ്ഞു വന്ന കോകില മുറ്റത്തു കോലം വരച്ചും പൊങ്കൽ നേദിച്ചും പുത്തൻ വീഡിയോയിൽ കാണാം.
ഭക്ഷണം പാകം ചെയ്യുമ്പോൾ തിളച്ച എണ്ണയുടെ അടുത്തുനിന്നും സൂക്ഷിക്കണേ എന്ന് സ്നേഹത്തോടെ പറയുന്ന കോകിലയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കമന്റിൽ കൂടുതൽ പേരും കോകിലയുടെ സാന്നിധ്യത്തെയാണ് പുകഴ്ത്തി പറയുന്നത്. ബാലയെ ജീവന് തുല്യം സ്നേഹിക്കുന്ന കോകില നല്ലൊരു ഭാര്യ ആണെന്നാണ് പലരും അഭിപ്രായെപ്പെടുന്നത്. കൂടാതെ കോകിലയുടെ വസ്ത്രധാരണത്തിലെ മിതത്വവും ചിലർ പ്രശംസിക്കുന്നുണ്ട്.
‘ഇപ്പോഴാണ് ശരിക്കും ഒരു ജീവിതം’ കിട്ടിയത് , ആദ്യമേ കോകിലയെ അങ്ങ് വിവാഹം ചെയ്‌താൽ പോരായിരുന്നോ, എന്തിനാണ് അമൃതയും എലിസബത്തും ഒക്കെ’ എന്നൊക്കെയുള്ള കമന്റുകളും ചിലർ കുറിച്ചു. സാധാരണയായി ‘എപ്പോഴും ചിരിക്കുന്ന മുഖം അതാണ് കോകിലയുടെ പ്ലസ് പോയിന്റ് ആയി ആരാധകർ പറയുന്നത്. ഇത്തരത്തിൽ രണ്ട് പേരും എന്നും സന്തോഷത്തോടെ ഇരിക്കണം’, ‘ചേരേണ്ടത് ഇവർ തന്നെ ആയിരുന്നു’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
തമിഴ്‌നാട്ടിൽ പൊതുവെ ഭർത്താക്കന്മാരെ ദൈവമായിട്ടാണ് മിക്ക സ്ത്രീകളും ഇപ്പോഴും കാണുന്നത്. സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയും ഞങ്ങളുടെ വിഷമഘട്ടം മാറി എന്നാണ് ബാലയും കോകിലയും പറയുന്നത്. തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ബാല പറയുന്നുണ്ട്. ഈ അടുത്ത് ബ്ലഡ് ടെസ്‌റ്റ് ചെയ്‌തു. അപ്പോഴാണ് ഞാൻ ആ കാര്യം അറിയുന്നത്.
വളരെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ സംഭവിച്ചു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു.
നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു. പിന്നീട് ഇരുവരും പാചകത്തെ കുറിച്ചും സംസാരിച്ചു. ബാലയുടെ ഫിഷ് ഫ്രൈയെ കുറിച്ചാണ് കോകില വാചാലയായത്. തമിഴ് സ്‌റ്റൈൽ കുക്കിംഗ് വീഡിയോ ഒക്കെ പുതിയ ചാനലിൽ വരുമെന്നാണ് ബാല അറിയിച്ചത്. ഇതിന്റെ ഭാഗമായി കത്തിരി കൊണ്ടുള്ള വിഭവം കോകില ഉണ്ടാക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
