
Malayalam Breaking News
കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ദിന കളക്ഷൻ പുറത്ത് !!!
കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ദിന കളക്ഷൻ പുറത്ത് !!!
Published on

By
കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ദിന കളക്ഷൻ പുറത്ത് !!!
വമ്പൻ പ്രതീക്ഷയോടെയാണ് കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. നിവിൻ പോളിയുടെ പ്രകടനവും മോഹൻലാലിൻറെ സാന്നിധ്യവും കൂടി ആയപ്പോൾ ചിത്രത്തിന് വാൻ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ദിനം കഴിഞ്ഞപ്പോൾ ആദ്യദിന കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
5 കോടി 3 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിർമാതാക്കളായ ഗോകുലം മൂവീസ് ആണ് കലക്ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളത്തിൽനിന്നു മാത്രമുള്ള കലക്ഷനാണിത്. ഒരു നിവിൻ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്.
364 തിയറ്ററുകളിലായി 1700 പ്രദർശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയിൽ ഇത് റെക്കോർഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതൽ ആരാധകർക്കായി പ്രത്യേക ഫാൻസ് ഷോയും നടന്നു. വലിയ ജനത്തിരക്ക് മൂലം അർധരാത്രിയിലും ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി.
മലയാളസിനിമയുടെ ഏറ്റവും വലിയ ആദ്യദിന കലക്ഷൻ റിപ്പോർട്ട് ഇനി കൊച്ചുണ്ണിക്ക് സ്വന്തമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തു.
കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിനത്തില്‍ 62 ഷോകളാണ് നടന്നത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. മള്‍ട്ടിപ്ലക്സ് കലക്ഷനില്‍ ഇപ്പോഴും ഒന്നാമത് തമിഴ് ചിത്രം കബാലിയാണ്. 93 ഹൗസ് ഫുള്‍ ഷോകളോടെ 30.21 ലക്ഷമാണ് കബാലി കലക്ട് ചെയ്തിരുന്നത്. തിരുവനന്തപുരത്തെ മൾടിപ്ലക്സുകളില്‍ നിന്ന് 18.28 ലക്ഷം രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്.
kayamkulam kochunni 1st day collection report
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...