Connect with us

ബാലയുടെ മാനേജര്‍ പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട് – സ്റ്റീഫൻ ദേവസ്സി

Malayalam Breaking News

ബാലയുടെ മാനേജര്‍ പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട് – സ്റ്റീഫൻ ദേവസ്സി

ബാലയുടെ മാനേജര്‍ പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട് – സ്റ്റീഫൻ ദേവസ്സി

ബാലയുടെ മാനേജര്‍ പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട് – സ്റ്റീഫൻ ദേവസ്സി

ബാലഭാസ്കറിന്റെയും മകളുടെയും മരണ വാർത്ത കേരളം വളരെ വേദനയോടെയാണ് ഏറ്റെടുത്തത്. ഭാര്യ ലക്ഷ്മി ഇപ്പോളും ചികിത്സയിലാണ്. സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി പറയുന്നു . ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്‍പം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്റെ മാനേജര്‍ തമ്പി അറിയിച്ചതായി സ്റ്റീഫന്‍ പറഞ്ഞു.

സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: ‘ബാലയുടെ മാനേജര്‍ മിസ്റ്റര്‍ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ലക്ഷ്മി സാധാരണനിലയിലെത്താന്‍ അല്‍പം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാര്‍ത്ത അവര്‍ക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാര്‍ഥിക്കണം.

ബാലയെ സ്‌നേഹിക്കുന്നവര്‍ക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങള്‍ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.’

stephen devassy about balabhaskars wife lakshmi health condition

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top