Connect with us

ഒൻപതു വർഷങ്ങൾക്ക് ശേഷം പഴശ്ശിരാജയുടെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത് ..

Box Office Collections

ഒൻപതു വർഷങ്ങൾക്ക് ശേഷം പഴശ്ശിരാജയുടെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത് ..

ഒൻപതു വർഷങ്ങൾക്ക് ശേഷം പഴശ്ശിരാജയുടെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത് ..

മലയാള സിനിമയിൽ പഴശ്ശി രാജയാണ് ആദ്യമായി വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം. ശക്തമായ തിരക്കഥയും സംവിധാന മികവും കൊണ്ട് ശ്രദ്ധേയമായ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസുമായിരുന്നു. ഒൻപതു വർഷങ്ങൾ പിന്നിടുകയാണ് ചിത്രം റിലീസ് ചെയ്തിട്ട് . ഒൻപതു വര്ഷങ്ങള്ക്കു മുൻപ് കളക്ഷൻ വിവരങ്ങൾ അത്ര വലിയ ചർച്ച അല്ലാതിരുന്നതിനാൽ പഴശ്ശി രാജയുടെ കളക്ഷൻ ഒരിടത്തും വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ആദ്യമായി പഴശ്ശി രാജ നേടിയ കോടികളുടെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്.

നിര്‍മാതാവ് ശ്രീ ഗോകുലം ഗോപാലന്റെ പേരില്‍ ഒരു ചാറ്റ് പുറത്ത് വന്നിരിക്കുകയാണ്. പഴശ്ശിരാജയുടെ കളക്ഷന്‍ ഇനിയെങ്കിലും ഒന്ന് പറയുമോ സാര്‍ എന്ന് ഒരു ആരാധകന്‍ ചോദിച്ചതിനുള്ള മറുപടിയായി 50 കോടിയ്ക്ക് താഴെ എന്നാണ് ഗോകുലം ഗോപാലന്‍ പറഞ്ഞിരിക്കുന്നത്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സത്യമാണോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തയുമില്ലെങ്കിലും ട്വിറ്റര്‍ പേജിലൂടെ സംഭവം വൈറലായി മാറിയിരിക്കുകയാണ്.

പഴശ്ശിരാജയുടെ കളക്ഷനെ സംബന്ധിച്ച് പലതരത്തിലുള്ള കണക്കുകളും പ്രചരിച്ചിരുന്നു. ഇതിന്റെ പേരില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. ടോട്ടല്‍ ബിസിനസ് 49 കോടിയ്ക്ക് മുകളില്‍ വരെ എത്തിയിട്ടുണ്ടെന്ന് ആരാധകര്‍ പറഞ്ഞിരുന്നത. മുന്‍പ് ഒരു പത്രസമ്മേളനത്തില്‍ പഴശ്ശിരാജ 20 കോടി കളക്ഷന്‍ പിന്നിട്ടതായി നിര്‍മാതാവ് പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ പറഞ്ഞിരിക്കുന്നത് പോലെയാണെങ്കില്‍ മലയാളത്തില്‍ നിന്നും ആദ്യമായി 45 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയ സിനിമ എന്ന റെക്കോര്‍ഡ് മമ്മൂട്ടിയ്ക്കുള്ളതാണ്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ഹരിഹരന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായ കേരള വര്‍മ്മ പഴശ്ശിരാജയ്ക്ക് എംടി വാസുദേവന്‍ നായരായിരുന്നു തിരക്കഥ ഒരുക്കിയത്. മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി ഒന്നിച്ചാണ് റിലീസിനെത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. 27 കോടിയോളം രൂപയായിരുന്നു പഴശ്ശിരാജയുടെ നിര്‍മാണത്തിന് ആവശ്യമായി വന്ന മുതല്‍ മുടക്ക്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു നിര്‍മാണം.

വീരപഴശ്ശി തമ്പുരാന്റെ കഥയുമായിട്ടെത്തിയ സിനിമ ചരിത്രത്തെ ആസ്പമാക്കിയായിരുന്നു ഒരുക്കിയത്. പഴശ്ശിരാജയായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. തമിഴ് നടന്‍ ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ, കനിഹ, സുരേഷ് കൃഷ്ണ, സുമന്‍, തിലകന്‍, ജഗതി ശ്രീകുമാര്‍, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എല്ലാ താരങ്ങളും ഒന്നിനൊന്ന മികച്ച അഭിനയം കാഴ്ച വെച്ചു എന്നതാണ് സിനിമയുടെ പ്രത്യേകത.

2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. റിലീസിനെത്തി ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പഴശ്ശിരാജയുടെ റിലീസിന്റെ സമയത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ മലയാളക്കരയിലെ ഏറ്റവും വലിയ ചിത്രമായി അന്ന് മുതലേ പഴശ്ശിരാജ നിലനിന്നിരുന്നേനെ. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പഴശ്ശിരാജയെ വെല്ലാന്‍ പാകത്തിന് ഇനിയും ഒരു ചരിത്ര സിനിമയോ ഇതിഹാസമോ ഇനിയും വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇളയരാജയായിരുന്നു സംഗീതമൊരുക്കിയത്. ശബ്ദമിശ്രണം ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയായിരുന്നു. മികച്ച പശ്ചാതല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം സിനിമയിലൂടെ ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

box office collection details of pazhassi raja movie

More in Box Office Collections

Trending

Recent

To Top