
News
നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവും നടിയുമായ കമല കാമേഷ് അന്തരിച്ചു
നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവും നടിയുമായ കമല കാമേഷ് അന്തരിച്ചു
Published on

പ്രശസ്ത തമിഴ് നടി കമല കാമേഷ്(72) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സ്വഭാവനടിയാണ് കമലാ കാമേഷ്.
400ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 11 മലയാള സിനിമകളിലും വേഷമിട്ടിരുന്നു. 1982-94 കാലത്താണ് ഇവർ മലയാള സിനിമയിൽ അഭിനയിച്ചത്. ധീം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലും കന്നഡയിലുമെല്ലാം സജീവമായിരുന്നു നടി.
ജയഭാരതിയുടെ ‘കുടിസൈ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമല പിന്നീട് സ്റ്റേജ് നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങി. സംവിധായകൻ വിഷു സംവിധാനം ചെയ്ത ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ഗോദാവരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1974-ൽ സംഗീതസംവിധായകനായ കാമേഷിനെയായിരുന്നു കമല വിവാഹം കഴിച്ചത്. 1984ൽ അദ്ദേഹം അന്തരിച്ചു. ഇവർക്ക് ഉമ എന്നൊരു മകളുണ്ട്. നടൻ റിയാസ് ഖാനാണ് മരുമകൻ.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...