Connect with us

ഛായാഗ്രാഹകയും ഡബ്ല്യൂസിസി അംഗവുമായ കെആർ കൃഷ്ണ അന്തരിച്ചു

News

ഛായാഗ്രാഹകയും ഡബ്ല്യൂസിസി അംഗവുമായ കെആർ കൃഷ്ണ അന്തരിച്ചു

ഛായാഗ്രാഹകയും ഡബ്ല്യൂസിസി അംഗവുമായ കെആർ കൃഷ്ണ അന്തരിച്ചു

ഛായാഗ്രാഹകയായ കെആർ കൃഷ്ണ(30) അന്തരിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിൽ വച്ചാണ് മരണം സംഭവിച്ചത്. നെഞ്ചിൽ അണുബാധയുണ്ടായിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ് കൃഷ്ണ. ഡബ്ല്യൂസിസി അംഗവുമാണ്. തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുമ്പ് നാട്ടിൽ വന്നുപോയിരുന്നു.

രാജസ്ഥാൻ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിംഗിന് ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണ അസുഖബാധിതയാകുന്നത്. ഈ മാസം 23ന് കൃഷ്ണയെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

വാർഡിലേയ്ക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമായത്. 20-ാം വയസ്സിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു. ആദ്യം പരസ്യചിത്ര രംഗത്തായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കും. ബുധനാഴ്ച സംസ്‌കാരം നടക്കും. മുമ്പ് പെരുമ്പാവൂരും കുറുപ്പംപടിയിലും ഇപ്പോൾ കോതമംഗലത്തും ഗിന്നസ് എന്ന പേരിൽ കൃഷ്ണയുടെ കുടുംബം സ്റ്റുഡിയോ നടത്തുന്നുണ്ട്.

More in News

Trending

Recent

To Top