Connect with us

ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്, പുറകിലുള്ള ആൾക്കാര് എന്താണ് ചെയ്തത് എങ്ങനെയാണ് ചെയ്തത് എന്ന് എനിക്കറിയാം; ശ്രീലേഖ ഐപിഎസ്

News

ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്, പുറകിലുള്ള ആൾക്കാര് എന്താണ് ചെയ്തത് എങ്ങനെയാണ് ചെയ്തത് എന്ന് എനിക്കറിയാം; ശ്രീലേഖ ഐപിഎസ്

ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്, പുറകിലുള്ള ആൾക്കാര് എന്താണ് ചെയ്തത് എങ്ങനെയാണ് ചെയ്തത് എന്ന് എനിക്കറിയാം; ശ്രീലേഖ ഐപിഎസ്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

ഈ കേസിൽ പലപ്പോഴും ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്ന വ്യക്തിയാണ് മുൻ ഡിജിപി ആർ.ശ്രീലേഖ. കുറച്ച് നാളുകൾക്ക് മുമ്പ് വരെ ദിലീപിനെ പിന്തുണച്ച് കൊണ്ട് ശ്രീലേഖ രംഗത്തെത്തിയിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദിലീപിനെ പീഡന കേസിൽ പ്രതിയാക്കാൻ പൊലീസ് തെളിവുകൾ കെട്ടിചമച്ചെന്നാണ് മുൻ ഡിജിപിയും ജയിൽ മേധാവിയായിരുന്ന ശ്രീലേഖ ഐപിഎസ് പറയുന്നത്.

ദിലീപിനെ അവശനിലയിൽ കാണുന്നത് വരെ ‍ഞാൻ അവൾക്കൊപ്പമാണ് നിന്നത്. എന്നാൽ കേസിനെ കുറിച്ച് പഠിച്ച്, അന്വേഷിച്ചു പലതും ബോധ്യമായതോടെയാണ് എനിക്ക് മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം. ഒരു ഡിജിപി തന്നെയാണ് ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയെന്ന കാര്യം വ്യക്തമാക്കിയത്. അവിശ്വസീനിയമായിരുന്നു അത്.

മുഖ്യമന്ത്രിയെ ഉൾപ്പടെ ഇത് ബോധിപ്പു, ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്ക് അറിയാമായിരുന്നിട്ടും അവരത് അംഗീകരിക്കാൻ തയാറായിരുന്നില്ല. ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഞാൻ നേരിട്ട് അന്വേഷിച്ചും ചോദിച്ചും കണ്ടെത്തിയ വസ്തുതകളും അടിസ്ഥാനമാക്കിയാണ് പറയുന്നത്. ഈ കേസ് തീരാൻ പോകുന്നില്ല. ഇപ്പോൾ നാല് വർഷമായില്ലെ? ഇത് തീർന്നാൽ ചീട്ടുകൊട്ടാരം പോലെ കെട്ടിയയുർത്തിയതോടെ നിലപൊത്തും. പലരെയും അത് ബാധിക്കും.

അതിന്റെ പുറകിലുള്ള ആൾക്കാര് എന്താണ് ചെയ്തത് എങ്ങനെയാണ് ചെയ്തത് എന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഇത് പുറത്തുപറയാനാകില്ല. കാരണം ഞാൻ അന്വേഷണ സംഘത്തിന്റെ ഭാഗമല്ല. ഞാൻ വീഡിയോ എടുത്തപ്പോഴും ശ്രീലേഖയെ ഉടനെ അറസ്റ്റ് ചെയ്യും ദിലീപിന്റെ കേസിൽ പ്രതിയാകും എന്നൊക്കെയായിരുന്നു ചില മാധ്യമങ്ങൾ പറഞ്ഞിരുന്നത്. എന്നിട്ട് എന്തായി അറസ്റ്റിലായോ? നടപടി സ്വീകരിച്ചോ? എന്നുമാണ് ശ്രീലേഖ ചോദിച്ചിരുന്നത്.

എന്നാൽ ഇതിന് പിന്നാലെ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് അന്തിമവാദം ആരംഭിക്കാനിരിക്കെയാണു നടപടി. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് അയച്ചിരുന്നു.

3 തവണയാണ് മെമ്മറി കാർഡ് പരിശോധിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2018 ജനുവരി 9ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, 2018 ഡിസംബർ 13 ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, 2021 ജൂലായ് 19 ന് എറണാകുളം സി ബി ഐ സ്‌പെഷ്യൽ കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന് ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിചാരണ കോടതി ജഡ്ജി വ്യക്തമാക്കി.

തുടർന്ന് ലൈം ഗികാതിക്രമ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്ന ആശങ്ക ഉന്നയിച്ച് അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നിരന്തരം ഇത് സംബന്ധിച്ച ഹർജികളുമായി അതിജീവിത കോടതികൾ കയറി ഇറങ്ങിയെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല. അതിനിടെയാണ് തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.

Continue Reading
You may also like...

More in News

Trending