പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പുഷ്പ 2’വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് സരരാപു ശ്രീശൈലം എന്ന വ്യക്തി.
ചന്ദനക്കടത്തും അക്രമവും മഹത്വൽക്കരിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും അതിനാൽ സിനിമയുടെ റിലീസ് തടയണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സരരാപു ശ്രീശൈലം ഹർജി നൽകിയത്. എന്നാൽ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സമർപ്പിച്ച ഹർജിയുടെ ഉദ്ദേശത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ചു.
കോടതിയുടെ സമയം ദുരുപയോഗം ചെയ്യുന്നത് വച്ചുപൊറുപ്പിക്കാനാകില്ല. വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയ കോടതി കോടതിയുടെ സമയം പാഴാക്കിയതിന് പിഴയീടാക്കുകയും ചെയ്തു. ഡിസംബർ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്.
മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...