Connect with us

നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ്; 55മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഫാർമ

Movies

നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ്; 55മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഫാർമ

നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ്; 55മത് ഗോവ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഫാർമ

വെബ് സീരീസുമായി നിവിൻ പോളി. ഫാർമ എന്നാണ് സീരീസിന്റെ പേര്. ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്. ഫൈനൽസ് എന്ന ചിത്രമൊരുക്കിയ പി ആർ അരുൺ ആണ് ഫാർമ വെബ് സീരീസ് സംവിധാനം ചെയ്തത്. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, 1000 ബേബീസ് എന്നിവയ്ക്കുശേഷമാണ് മലയാളത്തിൽ നിന്നും പുതിയ വെബ് സീരീസ് വരുന്നത്.

നവംബർ 27 ന് നടന്ന iffiയുടെ 55-ആം എഡിഷനിൽ ഫാർമ വെബ് സീരിസിന്റെ വേൾഡ് പ്രീമിയറിൽ സീരിസിലെ അഭിനേതാക്കളായ നരേൻ, ശ്രുതി രാമചന്ദ്രൻ, രജിത് കപൂർ, ആലേഖ് കപൂർ, വീണ നന്ദകുമാർ, മുത്തുമണി തുടങ്ങിയവരും ടെക്നിഷ്യന്മാരും പങ്കെടുത്തു. കഥയിലെ പുതുമ നിറഞ്ഞ ആവിഷ്‌കാരം കൊണ്ടും സാങ്കേതിക മികവ് കൊണ്ട് മേളയിൽ മികച്ച അഭിപ്രായമാണ് ഫാർമക്ക് ലഭിച്ചത്.

കഥയിലെ പുതുമ നിറഞ്ഞ ആവിഷ്‌കാരം കൊണ്ടും ടെക്നിക്കൽ സൈഡിലെ മികവ് കൊണ്ട് സീരീസ് iffi മേളയിൽ മികച്ച അഭിപ്രായമാണ് ഫാർമക്ക് ലഭിച്ചത്. ഒരു സാധാരണ സെയിൽസ്മാന്റെ ജീവിതത്തിലൂടെയാണ് ഫാർമയുടെ കഥ വികസിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ഫാർമ. നിവിൻ പൊളിയുടെ ഒരു മികച്ച പ്രകടനമാണ് ഫാർമയിലൂടെ പ്രേക്ഷകർ കണ്ടത്.

നിവിൻ പോളിക്ക് പുറമെ രജിത് കപൂർ,ആലേഖ് കപൂർ, നരേൻ, ബിനു പപ്പു, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് സീരിസിൽ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്‌സ് ബിജോയ് ആണ്.

എഡിറ്റിങ് ശ്രീജിത് സാരംഗ്, മേക്ക് അപ്പ്, സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ, സാഗർ കാസ്റ്റിങ് വിവേക് അനിരുദ്ധ്. കൊച്ചി, തൃശൂർ, പാലക്കാട്, ഒറ്റപ്പാലം, ഹൈദരാബാദ്, മുംബൈ, ഡൽഹി, അമൃത്‌സർ എന്നിവയായിരുന്നു വെബ് സീരിസിന്റെ പ്രധാന ലൊക്കേഷനുകൾ.

Continue Reading
You may also like...

More in Movies

Trending