Movies
എനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ പുഷ്പ 3 റെഡി; തുറന്ന് പറഞ്ഞ് സംവിധായകൻ
എനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ പുഷ്പ 3 റെഡി; തുറന്ന് പറഞ്ഞ് സംവിധായകൻ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററിൽ എത്തു മുമ്പേ തന്നെ പുഷ്പ 3യുടെ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹൈദരാബാദിൽ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു ചിത്രത്തിന്റെ സംവിധായകൻ സുകുമാർ. തൊട്ടുപിന്നാലെ സൗണ്ട് എൻജിനീയർ റസൂൽ പൂക്കുട്ടിയുടെ പോസ്ററും വൈറലായിരുന്നു.
പുഷ്പ 3 എടുക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പുഷ്പ 2വിന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം എനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ, ഞാൻ അത് ചെയ്യും എന്നായിരുന്നു സുകുമാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് റസൂൽ പൂക്കുട്ടിയുടെ പോസ്റ്റും എത്തിയത്.
പുഷ്പ 3 സൗണ്ട് മിക്സിങ് പൂർത്തിയായെന്നു വ്യക്തമാക്കിക്കൊണ്ട് അണിയറപ്രവർത്തകർക്കൊപ്പമുള്ള ഒരു ചിത്രമാണ് റസൂൽ പൂക്കുട്ടി പുറത്തുവിട്ടത്. Pushpa 3: The Rampage എന്ന ടൈറ്റിൽ വ്യക്തമായി ഫോട്ടോയിൽ കാണാമായിരുന്നു. വളരെപ്പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.
എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഈ പോസ്റ്റ് റസൂൽ പൂക്കുട്ടി ഡിലീറ്റ് ചെയ്തു. എ ങ്കിലും സ്‌ക്രീൻ ഷോട്ടുകളും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.