
Actress
ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Published on

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസ്സ് ആയിരുന്നു പ്രായം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. നവംബർ 30ന് രാത്രി ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ വീട്ടിൽ വെച്ച് ആ ത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
വീട്ടിൽ നിന്നും ആ ത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ആത് മഹത്യയെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയായ ശോഭിത കഴിഞ്ഞ രണ്ട് വർഷമായി ഹൈദരാബാദിലാണ് താമസിച്ചിരുന്നത്.
രണ്ട് വർഷം മുൻപായിരുന്നു ശോഭിതയുടെ വിവാഹം. ഇതിന് ശേഷം ആണ് നടി ഹൈദരാബാദിൽ താമസം തുടങ്ങിയത്. 2015ൽ ‘രാംഗിതരംഗ’ എന്ന ചിത്രത്തിലൂടെയാണ് ശോഭിത സിനിമാ കരിയർ ആരംഭിച്ചത്. തെലുങ്കിലേക്ക് തിരിഞ്ഞ ശേഷം കന്നഡ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കന്നഡയിലെ നിരവധി സിനിമകളിലും സീരിയലുകളിലും ശോഭിത തിളങ്ങിയിട്ടുണ്ട്.
യു ടേൺ, കെജിഎഫ്: ചാപ്റ്റർ 1-2, എറഡോണ്ട്ല മൂർ, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ‘ഗളിപട’, ‘മംഗള ഗൗരി’, ‘കോഗിലെ’, ‘കൃഷ്ണ രുക്മിണി’, ‘അമ്മവരു’ തുടങ്ങിയ ടിവി ഷോകളിലും നടി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...