മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും മികച്ച സ്വീകാര്യത നേടിയിരുന്നു.
ഇപ്പോഴിതാ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ സന്ദർശിച്ചിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. മേജർ മുകുന്ദ് വരദരാജനായി എത്തി പ്രേക്ഷകരുടെ മനം കവർന്ന ശിവകാർത്തികേയനെ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും രാജ്നാഥ് സിംഗ് ആശംസകൾ അറിയിച്ചു.
ശിവകാർത്തികേയനോടൊപ്പം സംവിധായകൻ രാജ്കുമാർ പെരിയസ്വാമി, നിർമാതാവ് മഹേന്ദ്രൻ എന്നിവരും കേന്ദ്രമന്ത്രിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം സൈനിക ഓഫീസർമാർ ശിവകാർത്തികേയന് അവാർഡ് സമ്മാനിച്ചിരുന്നു. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ പേരിലാണ് അവാർഡ് സമ്മാനിച്ചത്.
മേജർ മുകുന്ദിന്റെ ജീവിതം അവതരിപ്പിക്കാനായത് തനിക്ക് ഒരു ബഹുമതിയാണെന്ന് ചടങ്ങിൽ ശിവകാർത്തികേയൻ പറഞ്ഞു. യഥാർത്ഥ ജീവിതത്തിലെ നായകന്മാരെക്കുറിച്ചുള്ള കഥകൾ പുറത്ത് കൊണ്ടുവരുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. ആഗോളതലത്തിൽ 320 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. നടൻ കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തിയിരുന്നു.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...