Tamil
മേജർ മുകുന്ദിന്റെ ജീവിതം അവതരിപ്പിക്കാനായത് തനിക്ക് ഒരു ബഹുമതിയാണ്; ശിവകാർത്തികേയൻ
മേജർ മുകുന്ദിന്റെ ജീവിതം അവതരിപ്പിക്കാനായത് തനിക്ക് ഒരു ബഹുമതിയാണ്; ശിവകാർത്തികേയൻ
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും മികച്ച സ്വീകാര്യത നേടിയിരുന്നു.
ഇപ്പോഴിതാ സൈനിക ഓഫീസർമാർ നടൻ ശിവകാർത്തികേയനെ അഭിനന്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ആർമിയുടെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ പേരിലാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്. മേജർ മുകുന്ദിന്റെ ജീവിതം അവതരിപ്പിക്കാനായത് തനിക്ക് ഒരു ബഹുമതിയാണെന്ന് ചടങ്ങിൽ ശിവകാർത്തികേയൻ പറഞ്ഞു.
യഥാർത്ഥ ജീവിതത്തിലെ നായകന്മാരെക്കുറിച്ചുള്ള കഥകൾ പുറത്ത് കൊണ്ടുവരുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.