
Bollywood
‘ലോറൻസ് – എ ഗ്യാങ്സ്റ്റർ സ്റ്റോറി’; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ജീവിതം സീരിസ് ആകുന്നു
‘ലോറൻസ് – എ ഗ്യാങ്സ്റ്റർ സ്റ്റോറി’; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ജീവിതം സീരിസ് ആകുന്നു

കുപ്രസിദ്ധ ഗുണ്ടാ തലവൻ ആയ ലോറൻസ് ബിഷ്ണോയിയുടെ ജീവിതം സീരിസ് ആകുന്നുവെന്ന് വിവരം. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ ജാനി ഫയർ ഫോക്സ് ഫിലി പ്രൊഡക്ഷൻ ഹൗസ് ആണ് നിർമാണം. അമിത് ജാനിയാണ് ജാനി ഫയർ ഫോക്സിന്റെ ബാനറിൽ ചിത്രങ്ങൾ നിർമിക്കുന്നത്.
‘ലോറൻസ് – എ ഗ്യാങ്സ്റ്റർ സ്റ്റോറി’ എന്നാണ് സീരീസിന്റെ പേര്. ഇന്ത്യൻ മോഷൻ പിക്ചേഴ്സ് അസോസിയേഷനിൽ ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, ലോറൻസ് ബിഷ്ണോയി ആയി ആരാണ് അഭിനയിക്കുകയെന്നതെന്നുള്ള വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. ദീപാവലിയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അന്ന് തന്നെ പുറത്തുവിടുമെന്നാണ് സൂചന.
കൂടുതലും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജാനി ഫയർ ഫോക്സ് സിനിമകൾ തയ്യാറാക്കുന്നത്. നേരത്തെ ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാൽ സാഹുവിന്റെ കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള എ ടെയ്ലർ മർഡർ സ്റ്റോറി, സീമ ഹൈദറിന്റെയും സച്ചിന്റെയും കഥപറയുന്ന കറാച്ചി ടു നോയിഡ തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ജാനി ഫയർ ഫോക്സ് പ്രഖ്യാപിച്ചിരുന്നു.
2022-ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വെ ടിയേറ്റു കൊ ല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്ണോയ്യുടെ ഗുണ്ടാസംഘം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടുന്നത്. ജയിലിനുള്ളിൽനിന്നാണ് ലോറൻസ് ബിഷ്ണോയ് എന്ന ക്രിമിനൽ ഈ കുറ്റകൃത്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2014 മുതൽ ബിഷ്ണോയ് ജയിലിലാണ്.
പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ധട്ടാരൻവാലി ഗ്രാമത്തിലെ കാർഷിക കുടുംബത്തിൽപ്പെട്ടയാളായാണ് ലോറൻസ് ബിഷ്ണോയ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ബിഷ്ണോയ് സമുദായത്തിൽപ്പെട്ടയാളാണ് ലോറൻസ്. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമാണ് ലോറൻസിന്റേത്.
കൊ ലപാതകം, കൊ ലപാതകശ്രമം, കൊ ള്ളയടിക്കൽ, മറ്റു കുറ്റകൃത്യങ്ങൾ എന്നിങ്ങനെ ഇരുപത്തിയഞ്ചോളം കേസുകളാണ് ലോറൻസ് ബിഷ്ണോയ് നേരിടുന്നത്. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുകയാണ് ഇയാൾ.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...