Bollywood
ഒരു പാറ്റയെ പോലും കൊല്ലാൻ പറ്റാത്ത തന്റെ മകൻ കൃഷ്ണമൃഗത്തെയല്ല ഒന്നിനെയും വേദനിപ്പിക്കില്ല, സൽമാൻ മൃഗസ്നേഹി; പിതാവ് സലിം ഖാൻ
ഒരു പാറ്റയെ പോലും കൊല്ലാൻ പറ്റാത്ത തന്റെ മകൻ കൃഷ്ണമൃഗത്തെയല്ല ഒന്നിനെയും വേദനിപ്പിക്കില്ല, സൽമാൻ മൃഗസ്നേഹി; പിതാവ് സലിം ഖാൻ
നടൻ സൽമാൻ ഖാനെതിരെ കഴിഞ്ഞ ദിവസം വീണ്ടും വ ധ ഭീ ഷണി വന്നിരുന്നു. ഇപ്പോഴിതാ ഒരു പാറ്റയെ പോലും കൊല്ലാൻ പറ്റാത്ത ആളാണ് തന്റെ മകൻ സൽമാന് ഖാനെന്നും കൃഷ്ണമൃഗത്തെയല്ല ഒന്നിനെയും വേദനിപ്പിക്കാൻ സൽമാന് കഴിയില്ലെന്നും പറയുകയാണ് സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ.
കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായ സമയത്ത് സൽമാനുമായി സംസാരിച്ചിരുന്നു. ആരാണ് അത് ചെയ്തത്? എന്ന്. അവൻ പറഞ്ഞു ‘ഞാൻ അവിടെ ഇല്ലായിരുന്നു’ എന്ന്. അവൻ എന്നോട് കള്ളം പറയില്ല. എന്നിട്ടും എന്തിനാണ് ബിഷ്ണോയ് സമുദായത്തോട് മാപ്പ് പറഞ്ഞത് ഞാൻ നിർബന്ധിച്ചതു കൊണ്ടാണ് എന്നാണ് സലിം ഖാൻ പറയുന്നത്.
ഞാൻ അത് ചെയ്തുവെന്ന് പറയാൻ അവനെ നിർബന്ധിതനാക്കിയതാണ്. അവനും കൊ ന്നിട്ടില്ല, ഞാനും ഒരു മൃഗത്തെയും കൊ ന്നിട്ടില്ല, ഒരു പാറ്റയെ പോലും ഞങ്ങൾക്ക് കൊ ല്ലാനാകില്ല. മൃഗങ്ങളെ കൊ ല്ലുന്നത് അവന്ഇഷ്ടമല്ല. അവൻ മൃഗസ്നേഹിയാണ്. അവൻ സ്നേഹിക്കുകയും നന്നായി സംരക്ഷിക്കുകയും ചെയ്ത ഒരു നായ ഉണ്ടായിരുന്നു. അത് അസുഖം ബാധിച്ച് മരിച്ചപ്പോൾ സൽമാൻ കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണ മൃഗത്തെ വേട്ടയാടിയതു മുതൽ ബിഷ്ണോയ് സമുദായത്തിന്റെ കണ്ണിലെ കരടാണ് താരം. അതേസമയം, കഴിഞ്ഞ ദിവസവും ബിഷ്ണോയ് സംഘത്തിൽ നിന്ന് സൽമാൻ ഖാന് വധഭീഷണി വന്നിരുന്നു. അഞ്ച് കോടി രൂപ നൽകിയാൽ സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്നാണ് മുംബൈ ട്രാഫിക് പോലീസിന് ലഭിച്ച ഭീഷണി സന്ദേശം.
ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും അഞ്ചു കോടി രൂപ ഞങ്ങൾക്ക് നൽകണം. പണം നൽകിയില്ലെങ്കിൽ വെ ടിയേറ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നും ഭീ ഷണി സന്ദേശത്തിൽ പറയുന്നു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)