Connect with us

ബാഹുബലി 3 വരുന്നു…, വമ്പൻ സൂചന നൽകി നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ

Movies

ബാഹുബലി 3 വരുന്നു…, വമ്പൻ സൂചന നൽകി നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ

ബാഹുബലി 3 വരുന്നു…, വമ്പൻ സൂചന നൽകി നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ

പ്രഭാസിനെ നായകനാക്കി സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കിയ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ചിത്രമാണ് ബാഹുബലി. രണ്ട് ഭാ​ഗങ്ങളായി എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറിയത്. ചരിത്രം തിരുത്തിക്കുറിച്ച ചിത്രം സൃഷ്ടിച്ച റെക്കോർഡുകൾ ഇന്നും ഭേദിക്കാനാവാത്ത വിധം നിലനിൽക്കുകയാണ്.

ആദ്യ ഭാ​ഗത്തിന് ശേഷം രണ്ടാം ഭാ​ഗത്തിനായി വളരെ അക്ഷമയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ശേഷം ചിത്രത്തിന് മൂന്നാം ഭാ​ഗം വേണമെന്ന് ആരാധകരിൽ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജമൗലി ഒരിക്കലും അതിൽ താൽപ്പര്യം കാണിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ ബാഹുബലി 3 വരുമെന്ന വമ്പൻ സൂചന പുറത്തെത്തിയിരിക്കുകയാണ്.

കങ്കുവയുടെ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജയാണ് ഇതേ കുറിച്ച് സംസാരിച്ചിരിക്കുന്നത്. ബാഹുബലി 3 പണിപ്പുരയിലാണെന്നാണ് ജ്ഞാനവേൽ രാജ വെളിപ്പെടുത്തിയിരിക്കുന്നത്. ബാഹുബലി 3 ആസൂത്രണ ഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച ചില സിനിമാക്കാരുമായി നടത്തിയ ചർച്ചയിലാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്.

‘ബാഹുബലി 1’, ‘ബാഹുബലി 2’ എന്നിവ ഒരുമിച്ച് ചെയ്തു, എന്നാൽ ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇപ്പോൾ അതിന്റെ മൂന്നാം ഭാഗമാണ് അവർ പ്ലാൻ ചെയ്യുന്നത്‘ എന്നാണ് ജ്ഞാനവേൽ രാജ പറയുന്നത്. സാങ്കൽപ്പിക രാജ്യമായ മഹിഷ്മതിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി.

ബാഹുബലി ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയം, തെലുങ്ക് സിനിമ മോഖലയ്ക്ക് ദേശീയതലത്തിലും ആഗോളതലത്തിലും പ്രശംസി നേടിക്കൊടുത്തിരുന്നു. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ്, രമ്യ കൃഷ്ണൻ, നാസർ എന്ന് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

2015-ലാണ് ബാഹുബലി: ദി ബിഗിനിങ് തിയേറ്ററുകളിലെത്തുന്നത്. രണ്ടു വർഷത്തിനു ശേഷം 2017ലായിരുന്നു രണ്ടാം ഭാഗമായ ബാഹുബലി 2: ദി കൺക്ലൂഷൻ റിലീസായത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്ത രണ്ട് ചിത്രങ്ങളും ലോകമെമ്പാടും 1000 കോടിയിലധികം രൂപയോളം കളക്ടു ചെയ്തിരുന്നു.

More in Movies

Trending

Recent

To Top