Actor
ബാഹുബലിയിലെ ബല്ലാൽദേവനായി ആദ്യം പരിഗണിച്ചിരുന്നത് അക്വാമാൻ സ്റ്റാർ ജേസൺ മൊമോവയെ!
ബാഹുബലിയിലെ ബല്ലാൽദേവനായി ആദ്യം പരിഗണിച്ചിരുന്നത് അക്വാമാൻ സ്റ്റാർ ജേസൺ മൊമോവയെ!
ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരനായ താരമാണ് റാണ ദഗുബതി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹത്തിന്ഡറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈ ഒരു ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രം ആയിരുന്നുവെങ്കിലും ലോകമെമ്പും ആരാധകരെ സ്വന്തമാക്കാൻ റാണയ്ക്ക് കഴിഞ്ഞു. ബല്ലാൽദേവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഇപ്പോഴും ബാഹുബലിയിലെ ഡയലോഗുകൾ പോലും സിനിമ പ്രേക്ഷകർക്ക് മന:പാഠമാണ്. എന്നാൽ ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ചിത്രത്തിലെ ഈ കഥാപാത്രത്തിനായി തന്നെയായിരുന്നില്ല ആദ്യം പരിഗണിച്ചത് എന്നാണ് റാണ പറുന്നത്.
സിനിമയിലെ വില്ലൻ കഥാപാത്രത്തിനായി അക്വാമാനിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജേസൺ മൊമോവയെ സമീപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നാലെയാണ് എന്റെ അടുത്തേയ്ക്ക് വരുന്നത്. ഇത് ഒരു പീരിയോഡിക് ചിത്രമാണെന്നും ഇതിലെ പ്രധാന വില്ലൻ കഥാപാത്രമായി താങ്കളെയാണ് പരിഗണിക്കുന്നതെന്നും നിർമ്മാതാവ് അറിയിച്ചു.
കഥ മുഴുവൻ കേട്ടതിന് ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചത്, ‘എൻ്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് ഏത് നടനെയാണ് നിങ്ങൾ ഇതിലേക്ക് സമീപിച്ചത്’ എന്നായിരുന്നു. അക്വാമാൻ സ്റ്റാർ ജേസൺ മൊമോവയെ ആണെന്ന് പറഞ്ഞതോടെ ഞാൻ ആശ്ചര്യപ്പെട്ടു പോയി. ഒരു അന്താരാഷ്ട്ര താരത്തിന് ശേഷം രണ്ടാമതായി എന്നെ പരിഗണിക്കപ്പെട്ടതിൽ എനിക്ക് വലിയ സന്തോഷമുണ്ട് എന്നുമാണ് റാണ ദഗുബതി പറയുന്നത്.
നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ രാജമൗലിയെക്കുറിച്ചുള്ള മോഡേൺ മാസ്റ്റേഴ്സ്: എസ്.എസ് രാജമൗലിയെന്ന ഡോക്യുമെന്ററിയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. വർഷങ്ങളാി സിനിമയിലുണ്ടെങ്കിലും ഒറ്റ കഥാപാത്രത്തിലൂടെ ഇങ്ങനെ ശ്രദ്ധിക്കപ്പെടുക എന്നത് ചില്ലറക്കാര്യമല്ലെന്നാണ് ആരാധകർ പറയുന്നത്.