
Actor
സിനിമ എന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിച്ചു. സിനിമയ്ക്ക് ശേഷം ഞാൻ മദ്യപിക്കാൻ തുടങ്ങി; ഷാരൂഖ് ഖാൻ
സിനിമ എന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിച്ചു. സിനിമയ്ക്ക് ശേഷം ഞാൻ മദ്യപിക്കാൻ തുടങ്ങി; ഷാരൂഖ് ഖാൻ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുളള വിശേഷങ്ങളല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ദേവ്ദാസി’ൽ അഭിനയിച്ച ശേഷമാണ് താൻ മദ്യപാനിയായി മാറിയതെന്ന് പറയുകയാണ് ഷാരൂഖ് ഖാൻ.
ലൊകാർണോ ഫിലി ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെയാണ് ഷാരൂഖ് ഖാൻ ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. മെത്തേഡ് ആക്ടിങ് തന്നെ അനുകൂലമായും പ്രതികൂലമായും ബാധിച്ചിട്ടുണ്ട് എന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. 2002ൽ പുറത്തിറങ്ങിയ ദേവ്ദാസിൽ, ദേവ്ദാസ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് അഭിനയിച്ചത്.
സിനിമ എന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിച്ചു. സിനിമയ്ക്ക് ശേഷം ഞാൻ മദ്യപിക്കാൻ ആരംഭിച്ചു. അത് ഈ ചിത്രത്തിന്റെ പോരായ്മയാണ് എന്നാണ് ഷാരൂഖ് പറയുന്നത്. നിങ്ങൾക്ക് ആ കഥാപാത്രത്തോടെ സ്നേഹം തോന്നണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ നിങ്ങൾ അയാളെ വെറുക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല.
പ്രണയിക്കുന്ന എല്ലാ സ്ത്രീകളിൽ നിന്നും ഒളിച്ചോടി മദ്യപാനിയാകുന്ന അയാളെ ഇഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. അയാൾ അവർണ്ണനീയകനാണമെന്ന് മാത്രമാണ് ആഗ്രഹിച്ചത് എന്നും ഷാരൂഖ് പറയുന്നു. കഴിഞ്ഞ 35 വർഷത്തെ കരിയറിന് പ്രേക്ഷകരോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നു.
ഒരുപാട് നന്ദിയുണ്ട്. എന്നാലും ഒരു ഹൊറർ ചിത്രം ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട്. എനിക്ക് ഹൊറർ സിനിമ ചെയ്യാൻ ഇടക്കിടെ ആഗ്രഹം തോന്നും. ആരെങ്കിലും ഒരു ഹൊറർ സിനിമ വാഗ്ദാനം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1955ൽ പുറത്തിറങ്ങിയ ബിമൽ റോയ്യുടെ ദേവ്ദാസിൽ നിന്നുള്ള അഡാപ്റ്റേഷൻ ആണ് സഞ്ജയ് ലീല ബൻസാലി ദേവ്ദാസ് ഒരുക്കിയത്. ഐശ്വര്യ റായ്യും മാധുരി ദീക്ഷിത്തുമാണ് ചിത്രത്തിൽ നായികമാരായത്. ജാക്കി ഷ്രോഫ്, കിരൺ ഖേർ, സ്മിത ജയ്കർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...