Actor
അച്ഛനെപ്പോലെ എടുത്തടിച്ച് സംസാരിക്കുന്ന പ്രകൃതമാണ് രാജുവിന്റേത്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല; മല്ലിക സുകുമാരൻ
അച്ഛനെപ്പോലെ എടുത്തടിച്ച് സംസാരിക്കുന്ന പ്രകൃതമാണ് രാജുവിന്റേത്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല; മല്ലിക സുകുമാരൻ
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിർമാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 42ാം പിറന്നാൾ. സിനിമാ ലോകത്തിന് അകത്തും പുറത്തും നിന്നും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരുന്നത്. കുടുംബാംഗങ്ങളും ആശംസ പോസ്റ്റുകളുമായെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഭാര്യ സുപ്രിയയും അമ്മ മല്ലിക സുകുമാരനും ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും ആശംസകൾ അറിയിച്ചത്.
ഹാപ്പി ബർത്ത് ഡേ കൊച്ഛച്ചാ എന്നായിരുന്നു പ്രാർത്ഥന കുറിച്ചത്. കുഞ്ഞായിരുന്ന സമയത്ത് തന്നെ നോക്കിയിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രവും പ്രാർത്ഥന പങ്കുവെച്ചിരുന്നു. മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ, അമ്മാസ് ഡാഡുമോൻ, ഗോഡ് ബ്ലസ് യു എന്നായിരുന്നു മല്ലിക സുകുമാരൻ പൃഥ്വിയെക്കുറിച്ച് എഴുതിയത്. പൃഥ്വിയുടെ കുട്ടിക്കാല ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ, അമ്മാസ് ഡാഡുമോൻ, ഗോഡ് ബ്ലസ് യു എന്നായിരുന്നു മല്ലിക സുകുമാരൻ പൃഥ്വിയെക്കുറിച്ച് എഴുതിയത്. പൃഥ്വിയുടെ കുട്ടിക്കാല ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മുമ്പൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിനെ കുറിച്ചും ഇന്ദ്രജിത്തിനെ കുറിച്ചുമെല്ലാം മല്ലിക പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
രാജു അധികം സംസാരിക്കില്ല, ആദ്യമായി കാണുന്നൊരാളോടാണെങ്കിൽ ഒന്നും മിണ്ടില്ല. അച്ഛനെപ്പോലെ എടുത്തടിച്ച് സംസാരിക്കുന്ന പ്രകൃതമാണ് രാജുവിന്റേത്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല. ഞാനും ഇന്ദ്രനും അങ്ങനയെല്ല, നേരത്തെ പരിചയമുള്ളവരെപ്പോലെ സംസാരിച്ച് കൊണ്ടേയിരിക്കും.
രാജുവിന് പറ്റിയൊരാളാണ് സുപ്രിയ. സുപ്രിയയും അധികം സംസാരിക്കാറില്ല. സംസാരിച്ച് കിട്ടാൻ കുറച്ച് പ്രയാസമാണ്. കാര്യങ്ങളെല്ലാം നോക്കിനടത്താൻ നല്ല മിടുക്കുണ്ട്. പൂർണിമയും അങ്ങനെയാണെന്നുമായിരുന്നു മരുമക്കളെക്കുറിച്ച് മല്ലിക പറഞ്ഞത്. കൊച്ചുമക്കളാണ് എനിക്കെല്ലാം. പാത്തുവും നച്ചുവും അല്ലിയുമെല്ലാം ഇടയ്ക്ക് വിളിക്കും അങ്ങോട്ട് ചെല്ലണമെന്ന് പറഞ്ഞ്. അവരെ കാണണമെന്ന് തോന്നിയാൽ അങ്ങോട്ടേയ്ക്ക് പോവാറുണ്ടെന്നും മല്ലിക പറയുന്നുണ്ട്.
മക്കൾക്കൊപ്പമല്ല ഇന്ന് മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളുടെ സ്വകാര്യ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. മക്കളുടെ പണം തനിക്കിപ്പോൾ ആവശ്യമില്ലെന്നും സ്വന്തം വരുമാനമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ഇപ്പോൾ എനിക്ക് വലിയ ആർഭാടങ്ങളില്ല.
എന്റെ കാര്യങ്ങൾ നോക്കാനുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട്. പലരെയും ഞാൻ സഹായിക്കാറുണ്ട്. എല്ലാത്തിനും മക്കളോട് ചോദിക്കാറുണ്ടല്ലോ. ഞങ്ങളൊക്കെ പഴയ കുടുംബക്കാരാണ്. ചേട്ടന്റെ പണം മുഴുവനെടുക്കുന്നു എന്ന സംശയം മരുമക്കൾക്ക് തോന്നിയാലോ എന്ന സംശയം തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അത് തീരെയില്ല.
എന്തൊക്കെ പറഞ്ഞാലും മരുമക്കൾ വിളിച്ചാലും വന്നില്ലെങ്കിലും കണ്ടില്ലെങ്കിലും എന്റെ മക്കൾ എന്റെ മക്കൾ തന്നെയാണ്. അത് ഒരു മരുമകൾക്കും മാറ്റാൻ പറ്റില്ല. അവരുടെ മനസിൽ ഞാൻ എവിടെയിരിക്കുന്നു എന്ന് അവർക്കും എനിക്കും അറിയാം. ആരോഗ്യമുള്ളപ്പോൾ കഷ്ടപ്പെട്ട് ബാങ്കിൽ കുറച്ച് പൈസയുണ്ടെങ്കിൽ ആരോടും ചോദിക്കാതെ ചിലവാക്കാമല്ലോയെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.