
News
26 വർഷം കുട്ടികളുടെ പ്രിയ കാർട്ടൂൺ താരം ഡോറെമോന് ശബ്ദം നല്കിയ കലാകാരി അന്തരിച്ചു!
26 വർഷം കുട്ടികളുടെ പ്രിയ കാർട്ടൂൺ താരം ഡോറെമോന് ശബ്ദം നല്കിയ കലാകാരി അന്തരിച്ചു!

പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്കിയ നോബുയോ ഒയാമ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു നോബുയോ. സെപ്റ്റംബര്‍ 29-നായിരുന്നു മരണൺ സംഭവിച്ചത്. എന്നാല്‍, കഴിഞ്ഞദിവസമാണ് മരണവാര്‍ത്ത പുറത്തുവന്നത്.
ഇത് സംബന്ധിച്ച് അവരുടെ ഏജന്‍സി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നോബുയോയുടെ സംസ്കാരചടങ്ങുകള്‍ നടന്നതാണ് വാർത്താകുറിപ്പിൽ പറയുന്നത്. 1933-ല്‍ ജപ്പാനിലെ ടോക്കിയോയിലായിരുന്നു നോബുയോയുടെ ജനനം. 1957-ല്‍ ആണ് ശബ്ദകലാകാരിയായി അരങ്ങേറ്റം കുറിക്കുന്നത്.
ഹസില്‍ പഞ്ച് അടക്കം ഒട്ടേറെ അനിമേകളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദംനല്‍കിയിട്ടുണ്ട്. 1979 മുതല്‍ 2005 വരെ ഡോറെമോന് ശബ്ദം നല്‍കിയത് നോബുയോ ആയിരുന്നു. 2001-ല്‍ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ നോബുയോ സജീവമല്ലാതായി. എന്നാൽ അപ്പോഴും ഡോറെമോന് ശബ്ദം നല്‍കിയിരുന്നു.
നടനായ കെയ്സുകെ സാഗവയായിരുന്നു നോബുയോയുടെ ഭര്‍ത്താവ്. 1964ൽ വിവാഹിതരായ ഇവർ വർഷങ്ങളോളം ദാമ്പത്യജീവിതം നയിച്ചിരുന്നു. 2012-ല്‍ കെയ്സുകെയ്ക്ക് അല്‍ഷിമേഴ്സ് ബാധിച്ചിരുന്നു. തുടർന്ന് 2017-ല്‍ അദ്ദേഹം അന്തരിച്ചു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....